മുസ്​ലിം ലീഗ് റാലി നാളെ

മാനന്തവാടി:- 'മൗനം വെടിയുക, ഫാഷിസം പടിവാതിൽക്കൽ' എന്ന മുദ്രവാക്യമുയർത്തി ശനിയാഴ്ച മുസ്ലിം ലീഗ് മാനന്തവാടി മണ്ഡലം കമ്മിറ്റി നടത്തുന്ന റാലിയുടെയും ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തി​െൻറയും ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗമത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മാനന്തവാടി ഗാന്ധി പാർക്കിൽ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.എ. മുഹമ്മദ് ജമാൽ പതാക ഉയർത്തും. മാനന്തവാടി ടൗണിൽ വിളംബര ജാഥയും യൂത്ത് ബാൻഡ് മേളയും നടക്കും. ശനിയാഴ്ച വൈകിട്ട് 3.30ന് മാനന്തവാടി പാണ്ടിക്കടവിൽനിന്ന് റാലി ആരംഭിക്കും. ഗ്രീൻ വളൻറിയർമാരുടെയും ബാൻഡ് മേളത്തി​െൻറയും അകമ്പടിയോടെയുള്ള ജാഥയിൽ ആയിരങ്ങൾ അണിനിരക്കും. വൈകീട്ട് ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലികുട്ടി എം.പി, കെ.പി.എ. മജീദ്, പി.വി. അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ കെ.എം. ഷാജി, സി. മമ്മുട്ടി, വി.ടി. ബൽറാം, കോൺഗ്രസ് നേതാക്കളായ കെ. സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പി.കെ. അസ്മത്ത്, സി. കുഞ്ഞബ്ദുല്ല, കടവത്ത് മുഹമ്മദ്, ജമാൽ അണിയ പ്രവൻ എന്നിവർ പെങ്കടുത്തു. ചുരത്തിലെ പാർക്കിങ് നിരോധനം; കൂരിരുട്ടത്ത് സഞ്ചാരികൾ *റോഡിന് വീതിയില്ലാത്തതും വെളിച്ചമില്ലാത്തതും അപകടഭീഷണിയാകുന്നു ലക്കിടി: വയനാട് ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതിനെ തുടർന്ന് ചുരം വ്യൂപോയൻറിലേക്കുള്ള വാഹനങ്ങളത്രയും വയനാട് ഗേറ്റുമുതൽ ചങ്ങലമരം വരെയുള്ള സ്ഥലത്ത് റോഡിനിരുവശത്തായി പാർക്ക് ചെയ്യുകയാണിപ്പോൾ. സഞ്ചാരികൾ കാൽനടയായാണ് വ്യൂപോയൻറിലേക്ക് പോകുന്നത്. ഓറിയൻറൽ കോളജിനു മുന്നിലും വയനാട് കവാടം നിൽക്കുന്നിടത്തും വ്യൂ പോയിൻറിലേക്ക് തിരിയുന്നിടത്തും റോഡി​െൻറ വശം ഇടുങ്ങിയതാണ്. കുട്ടികളും വൃദ്ധരുമൊക്കെ പകൽപോലും ഇതിലൂടെ കടന്നു പോകുന്നത് ബുദ്ധിമുട്ടിയാണ്. ഏറ്റവും അപകടകരമായ ഇവിടം സന്ധ്യയാകുന്നതോടെ കനത്ത ഇരുട്ടാണ്. വ്യൂപോയൻറിലും കനത്ത ഇരുട്ടാണ്. ലക്കിടിയിൽ എവിടെയും തെരുവുവിളക്കുകൾ കത്തുന്നില്ല. വ്യൂ പോയൻറും പരിസര പ്രദേശങ്ങളും വൈദ്യുതീകരിക്കുമെന്ന് ഡി.ടി.പി.സിയുടെ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞിട്ടിപ്പോൾ ഒരു വർഷമായി. ഏറ്റവും ചുരുങ്ങിയത് വയനാട് കവാടത്തിലും വ്യൂ പോയൻറിലേക്ക് തിരിയുന്നിടത്തും അടിയന്തരമായി വെളിച്ചം സ്ഥാപിക്കാൻ അധികാരികൾ നടപടിയെടുക്കണമെന്നാണ് ആവശ്യം. THUWDL20 വ്യൂപോയൻറിലേക്ക് നടന്നുപോകുന്ന സഞ്ചാരികൾ -------------- THUWDL19 വ്യാഴാഴ്ച എരനെല്ലൂരിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ -------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.