വടകര: 40 വർഷത്തെ അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ മാഹി- അഴിയൂർ ബൈപാസിന് സ്ഥലം നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക ലഭ്യമാകുന്നു. മാഹി-തലശ്ശേരി ബൈപാസിെൻറ ഭാഗമായുള്ള 2.4 കി.മീ. ദൂരത്തിലുള്ള 150 കൈവശക്കാർക്കാണ് നഷ്ടപരിഹാരം ലഭ്യമാകുക. വിതരണോദ്ഘാടനം വെള്ളിയാഴ്ച മൂന്നിന് വടകര കൊപ്ര ഭവനിൽ സി.കെ. നാണു എം.എൽ.എ നിർവഹിക്കും. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിക്കും. 40 വർഷം മുമ്പാണ് ബൈപാസ് വികസനത്തിന് കല്ലിട്ടത്. പിന്നീട് നടപടികൾ നിലക്കുകയായിരുന്നു. ബൈപാസ് പരിധിയിലെ ഭൂവുടമകൾക്ക് ഇതുകാരണം നിരവധി ബുദ്ധിമുട്ടുകളാണുണ്ടായത്. ഭൂമി വിൽക്കാനോ മറ്റു നിർമാണപ്രവൃത്തികൾ നടത്താനോ സാധിച്ചില്ല. 2009ൽ ദേശീയപാത ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഓഫിസ് വടകരയിൽ തുടങ്ങി. 2016ലാണ് ഭൂമി സർവേ നടപടികൾ സജീവമായത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരമാണ് നിശ്ചയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.