കണ്ണങ്കൈ-താനക്കോടൻ കുടുംബസംഗമം കുറ്റ്യാടി: കായക്കൊടിയിലെ കണ്ണങ്കൈ-താനക്കോടൻ കുടുംബസംഗമം നടത്തി. ടിപ്പുസുൽത്താെൻറ പടയോട്ടക്കാലത്ത് കോട്ടയത്തുനിന്ന് കുടിയേറിയ അലിഹസ്സെൻറ പേരമകൻ കണ്ണങ്കൈ-താനക്കോടൻ അമ്മദ് ഹാജിയുടെ പിന്മുറക്കാരായ 650ഓളം പേരാണ് കണങ്കൈതാഴ വയിലിൽ ഒത്തുചേർന്നത്. വിവിധ ജില്ലകളിൽനിന്നും വിദേശത്തുനിന്നുമുള്ള കുടുംബാംഗങ്ങളാണ് എത്തിയത്. ഡോ. കണ്ണങ്കൈ കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ഇ.കെ. വിജയൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി, ഹുസൈൻ സഖാഫി അൽകാമിൽ (കുല്ലിയത്തുൽ ഖുർആൻ കുറ്റ്യാടി), കെ.ടി. റാഫി, ഹാഫിസ് പൊന്നേരി എന്നിവർ സംസാരിച്ചു. ഇ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കുടുംബവുമായി ഇടപഴകിയ പഴയകാല കർഷക തൊഴിലാളികളെയും വ്യത്യസ്ത മേഖലകളിൽ ഉന്നതവിജയം നേടിയ കുടുംബാംഗങ്ങളെയും ആദരിച്ചു. മാനായി വട്ടക്കണ്ടി സൂപ്പി ഹാജി ചെയർമാനായി കുടുംബ ട്രസ്റ്റും രൂപവത്കരിച്ചു. റാഗിങ്: സഹപാഠികളുടെ മർദനമേറ്റ കോളജ് വിദ്യാർഥി ആശുപത്രിയിൽ നാദാപുരം: റാഗിങ്ങിെൻറ മറവിൽ സഹപാഠികളുടെ ക്രൂരമർദനമേറ്റ വിദ്യാർഥി ഒരാഴ്ചയായി ആശുപത്രിയിൽ. നാദാപുരം എം.ഇ.ടി കോളജ് രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിയായ കക്കംവെള്ളിയിലെ കുന്നുമ്മൽ മൊയ്തുവിെൻറ മകൻ ഷിനാസാണ് (19) സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനത്തിനിരയായത്. നട്ടെല്ലിനും കൈക്കും കാലിനും ക്ഷതമേറ്റ് അവശനായ ഷിനാസ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. നാഭിക്ക് ചവിട്ടേറ്റതിനാൽ മൂത്രതടസ്സവും അനുഭവപ്പെടുന്നുണ്ടെന്ന് ഷിനാസിെൻറ മാതാവ് പറഞ്ഞു. കഴിഞ്ഞ 21--നാണ് മർദനമേറ്റത്. എന്നാൽ, ഭയംകാരണം സംഭവം വീട്ടുകാരോടും കോളജ് അധികൃതരോടും ആദ്യം പറഞ്ഞില്ല. പിന്നീട് നടക്കാൻപോലും കഴിയാതെ അവശനായതിനെ തുടർന്നാണ് വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോളജിൽ സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വിദ്യാർഥികളാണ് അക്രമത്തിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. പ്രതികളായ വിദ്യാർഥികൾക്ക് പുറത്താക്കുന്നതിനു മുന്നോടിയായി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഇ.കെ. അഹമ്മദ് അറിയിച്ചു. കോളജ് ക്രിസ്മസ് അവധിക്ക് അടച്ചതിനാലാണ് നടപടി വൈകുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം വേണ്ടത്ര നടക്കുന്നില്ലെന്ന് രക്ഷിതാക്കൾക്ക് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.