കാക്കുനി സംഘർഷം: പൊലീസ്​ ഒമ്പത് കേസുകളെടുത്തു

കുറ്റ്യാടി: വേളം കാക്കുനിയിൽ നടന്ന സി.പി.എം-മുസ്ലിംലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമത്തിലും മർദനത്തിലും കുറ്റ്യാടി പൊലീസ് ഒമ്പത് കേസുകളെടുത്തു. സി.പി.എമ്മുകാരുടെ പരാതിപ്രകാരം അഞ്ചും മുസ്ലിംലീഗുകാരുടെ പരാതിയിൽ മൂന്നും ഒരു കേസ് പൊലീസ് സ്വമേധയായുമാണ് എടുത്തത്. വീടാക്രമണം, ബോംബേറ്, മർദനം, കടയാക്രമണം, വാഹനം തകർക്കൽ തുടങ്ങിയ സംഭവങ്ങളാണ് അരങ്ങേറിയത്. കൂടാതെ, കുറ്റ്യാടി എസ്.ഐ ഹരീഷിനെ കാക്കുനി ടൗണിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 500ഒാളം പേർക്കെതിരെ കുറ്റ്യാടി സി.ഐ സുനിൽകുമാർ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിൽ വിവിധ പാർട്ടികളിൽപെട്ടവർ ഉണ്ടെന്ന് സി.ഐ പറഞ്ഞു. അതിനിടെ, വടകര ഗവ. ആശുപത്രി കോമ്പൗണ്ടിൽ പരിക്കേറ്റവരെ കൊണ്ടുവന്ന കാർ തകർക്കുകയും ൈഡ്രവറെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ 10ന് വടകര ഗവ. ആശുപത്രിക്കു മുന്നിൽ വടകര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ ധർണ നടത്തുമെന്ന് അറിയിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.