കോഴിക്കോട്: നവീകരിച്ച മിഠായി തെരുവിൽ രാവിലെ 10നും രാത്രി 10നുമിടയിൽ വാഹന ഗതാഗതം അനുവദിക്കേണ്ടെന്ന് ശിപാർശ ചെയ്യാൻ മേയർ തോട്ടത്തിൽ രവീന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം െഎകകണ്ഠ്യേന തീരുമാനിച്ചു. കൗൺസിൽ യോഗതീരുമാനം പരിഗണിച്ച് മേയർ ചെയർമാനായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. ഭാരം കൂടിയ വാഹനങ്ങൾ തെരുവിൽ കയറുന്നത് പൂർണമായി നിരോധിക്കും. വ്യാപാരികളുടെ കൂടി ആവശ്യം പരിഗണിച്ച് മിഠായി തെരുവിനോട് ചേർന്ന കോർട്ട് റോഡ്, മൊയ്തീൻ പള്ളി റോഡ് എന്നിവയിൽ വൺവേ ഒഴിവാക്കാനും നഗരസഭ അനുവാദം നൽകിയ 102 തെരുവ് കച്ചവടക്കാർക്ക് തെരുവിൽ പ്രത്യേകം അടയാളപ്പെടുത്തിയ 33 ഇടങ്ങളിൽ മാത്രം മാറിമാറി കച്ചവടത്തിന് അനുമതി കൊടുക്കാനും തീരുമാനമായി. നഗരസഭ അനുവദിച്ചവർക്കല്ലാതെ മറ്റാർക്കും തെരുവിൽ കച്ചവടത്തിന് അനുവാദമുണ്ടാവില്ല. ഞായറാഴ്ച ദിവസവും ഇൗ സ്ഥിതി തുടരും. ഗതാഗത നിയന്ത്രണം പൊലീസ് സഹായത്തോടെ കർക്കശമായി നടപ്പാക്കും. നിയന്ത്രണ നടപടികൾ വരും ദിവസങ്ങളിൽ നിരീക്ഷിച്ച് ആവശ്യമെങ്കിൽ മാറ്റം വരുത്താനും യോഗം തീരുമാനിച്ചു. ക്രിസ്മസ് പുതുവത്സര തിരക്ക് പരിഗണിച്ച് നിലവിൽ ജനുവരി രണ്ടുവരെ തെരുവിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നേരത്തേ തടഞ്ഞിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ബി.ജെ.പിയുമടക്കം ഒരുപോലെ തെരുവിൽ നിയന്ത്രണം വേണമെന്ന് കൗൺസിൽ യോഗത്തിൽ നിലപാടെടുക്കുകയായിരുന്നു. കൗൺസിൽ യോഗത്തിൽ ആദ്യ അജണ്ടയായ മിഠായിതെരുവ് ഗതാഗത പ്രശ്നത്തിൽ സി.പി.എമ്മിലെ കെ.എം. റഫീഖാണ് ആദ്യം പ്രതികരിച്ചത്. കച്ചവടക്കാർക്ക് ബുദ്ധിമുട്ടില്ലാത്തവിധം നിയന്ത്രണം വേണമെന്നും കോയൻകോ ബസാർ, ഒയിറ്റിറോഡ് കോർട് റോഡ്, മൊയ്തീൻ പള്ളി റോഡ് എന്നിവിടങ്ങളിൽ നിയന്ത്രണത്തിൽ അയവ് വേണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു. വാഹനങ്ങൾ കയറാൻ പറ്റാത്ത വിധം ടൈലിട്ടത് പരിശോധിക്കുകയും വേണം. രാവിലെ 10 മുതൽ രാത്രി 10 വരെ നിയന്ത്രണം വേണ്ടെന്നും വൈകുന്നേരം നാലിനും എട്ടിനുമിടയിൽ മതിയാവുമെന്നും ലീഗിലെ കെ.ടി. ബീരാൻ കോയ പറഞ്ഞു. രാവിലെ ഒമ്പതിനും 12നുമിടയിലും വൈകുന്നേരം മൂന്നിനും ഒമ്പതിനുമിടയിലും നിയന്ത്രണം മതിയെന്നായിരുന്നു കോൺഗ്രസിലെ പി.എം. നിയാസിെൻറ അഭിപ്രായം. കോർട് റോഡടക്കമുള്ള ഭാഗങ്ങളിൽ വൺവേ ഒഴിവാക്കുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുമെന്ന് സി.പി.എമ്മിലെ എം.പി. സുരേഷ് പറഞ്ഞു. തെരുവിലെ ഹോട്ടലിലും ലോഡ്ജിലും സ്ഥിരം താമസക്കാർക്കും നിയന്ത്രണം ബുദ്ധിമുട്ടാകരുതെന്നായിരുന്നു ബി.ജെ.പിയിലെ നമ്പിടി നാരായണെൻറ നിർദേശം. നിയന്ത്രണം കൊണ്ടുവരുേമ്പാൾ ആവശ്യമായ പാർക്കിങ് സൗകര്യമൊരുക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് ലീഗ് കൗൺസിൽ പാർട്ടി നേതാവ് സി. അബ്ദുറഹിമാൻ, ജെ.ഡി.യുവിലെ പൊറ്റങ്ങാടി കിഷൻ ചന്ദ് എന്നിവർ ആവശ്യപ്പെട്ടു. തെരുവ് കച്ചവടം ഒരുനിലക്കും അനുവദിക്കരുതെന്നായിരുന്നു ലീഗിലെ കെ.ടി. ബീരാൻ കോയയുടെയും ജെ.ഡി.യുവിലെ തോമസ് മാത്യുവിെൻറയും നിലപാട്. സി.പി.എമ്മിലെ കെ.വി. ബാബുരാജ്, വി.ടി. സത്യൻ, എം. രാധാകൃഷ്ണൻ, ടി.വി. ലളിത പ്രഭ, സി.പി.െഎയിലെ ആശ ശശാങ്കൻ, എൻ.സി.പിയിലെ എൻ.പി. പത്മനാഭൻ, ബി.ജെ.പിയിലെ ഇ. പ്രശാന്ത് കുമാർ എന്നിവരും സംസാരിച്ചു. ആവശ്യമെങ്കിൽ മാറ്റാമെന്ന ധാരണയോടെ രാവിലെ 10 മുതൽ രാത്രി 10 വരെയുള്ള നിയന്ത്രണം സഭ ഒടുവിൽ അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.