ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചു

ഫറോക്ക്: ചെറുവണ്ണൂര്‍ മൈലാങ്കില്‍പ്പാടം വാകേരി കുഞ്ഞിക്കോയയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (38) ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഉടനെ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ആറുവയസ്സ്, നാലു വയസ്സ്, ഒമ്പതു മാസം എന്നിങ്ങനെ പ്രായമുള്ള മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും ഹൃദ്രോഗിയായ പിതാവുമടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമാണ് ലത്തീഫ്. കോഴിക്കോട്ടെ ഒരു കടയില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരുകയായിരുന്നു. ഇദ്ദേഹത്തി​െൻറ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 15 ലക്ഷത്തിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഓരോ മാസവും ചികിത്സക്കു മാത്രം പതിനായിരങ്ങൾ വേണം. ഭാരിച്ച ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് ലത്തീഫി​െൻറ നിർധന കുടുംബം. ലത്തീഫി​െൻറ തുടര്‍ചികിത്സക്കും കുടുംബത്തി​െൻറ സഹായത്തിനുമായി വി.കെ.സി. മമ്മദ് കോയ എം.എൽ.എ രക്ഷാധികാരിയായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കി​െൻറ ചെറുവണ്ണൂര്‍ ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 11100100340277 (ഐ.എഫ്.എസ്.സി നമ്പര്‍ FDRL0001110) എന്ന അക്കൗണ്ടിലൂടെ പണമയക്കാമെന്ന് കമ്മിറ്റി ഭാരവാഹികളായ എ. അഹമ്മദ്ബാവ, ടി.പി. ശഹീദ്, എസ്. ദീപകുമാർ, എം.എ. ഖയ്യൂം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫോൺ: 9446669115.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.