കോഴിക്കോട്: നഗരത്തിൽ പുതിയ പാർക്കിങ് പോളിസിയും ഗതാഗതസംവിധാനവും തയാറാക്കുമെന്ന് മേയറും പുതുതായി സംഘടിപ്പിച്ച ട്രാഫിക് െറഗുലേറ്ററി ചെയർമാനുംകൂടിയായ തോട്ടത്തിൽ രവീന്ദ്രൻ. മിഠായിതെരുവിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നഗരസഭ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനാഞ്ചിറയിൽനിന്ന് കോംട്രസ്റ്റിനു മുന്നിലൂടെ ടൗൺഹാളിന് സമീപമെത്തുന്ന റോഡ് പൂർണമായി പാർക്കിങ്ങിനായി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും. പകരം വാഹനങ്ങൾ വൈക്കം മുഹമ്മദ് ബഷീർ റോഡ് വഴി തിരിച്ചുവിടും. മലബാർ മാൻഷൻ പ്രവർത്തിച്ചിരുന്ന നഗരസഭയുടെ സത്രം ബിൽഡിങ് പൊളിച്ച് പാർക്കിങ് പ്ലാസയടക്കമുള്ള കെട്ടിടം പണിയുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ആർകിടെക്ടിനെ ചുമതലപ്പെടുത്തി. കെട്ടിടത്തിൽ നിലവിലുള്ള കച്ചവടക്കാർക്ക് പകരം സംവിധാനമൊരുക്കുന്നതിനുള്ള കാലതാമസമാണിപ്പോൾ. കോംട്രസ്റ്റിനു സമീപം പകരം സംവിധാനമൊരുക്കി നിർമാണച്ചുമതല ഉൗരാളുങ്കൽ സൊസൈറ്റിപോലുള്ളവരെ ഏൽപിക്കാനാണ് ശ്രമം. മിഠായിതെരുവ് യോഗം അലേങ്കാലമാക്കിയത് ജനം അപലപിച്ചെന്ന് കോഴിക്കോട്: നവീകരിച്ച മിഠായിതെരുവ് ഉദ്ഘാടനത്തെപ്പറ്റി ആലോചിക്കാനുള്ള യോഗം അലേങ്കാലമാക്കിയ സംഭവത്തെ പൊതുജനം അപലപിച്ചുകഴിഞ്ഞതായി മേയർ തോട്ടത്തിൽ രവീന്ദ്രൻ. ജനപ്രതിനിധികളെയടക്കം ഒരു വിഭാഗം അപമാനിച്ച് ഇറക്കിവിട്ട സംഭവം നഗരസഭ കൗൺസിൽ യോഗം അപലപിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങളടക്കമുള്ളവർ ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാഹനഗതാഗതം നിയന്ത്രിക്കണമെന്ന ആവശ്യത്തെ വെല്ലുവിളിച്ചവരോടുള്ള പ്രതിഷേധമാണ് തെരുവ് ഉദ്ഘാടനച്ചടങ്ങിൽ ജനം ഒഴുകിയെത്താൻ കാരണമെന്ന് പൊറ്റങ്ങാടി കിഷൻ ചന്ദ് പറഞ്ഞു. നഗരത്തിെൻറ സംസ്കാരത്തിന് ചേരാത്ത നടപടിയാണുണ്ടായതെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് പറഞ്ഞു. മാന്യതയും ജനാധിപത്യബോധവുമില്ലാത്ത പ്രവർത്തനമാണ് ഉണ്ടായതെന്ന് പി.എം. നിയാസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.