നന്മണ്ട: ആലിൻചുവട്ടിലെ പാടങ്ങൾ വിവിധ കൃഷികളാൽ െഎശ്വര്യത്തിെൻറ നിറക്കാഴ്ചയാണ്. കുണ്ടൂപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച വിശ്വൻ കേളോത്തിെൻറ വിയർപ്പിെൻറ വിലയാണ് ഇൗ നിറക്കാഴ്ച നൽകുന്നത്. സാമ്പത്തികശാസ്ത്രത്തിലാണ് ബിരുദമെങ്കിലും മണ്ണിെൻറ രസതന്ത്രം നന്നായി അറിയാവുന്ന ഇൗ കൃഷീവലൻ മറ്റു കർഷകർക്കും വഴികാട്ടിയാണ്. രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. കൂർക്കകൃഷിക്കാണ് പ്രാധാന്യമെങ്കിലും വാഴ, ചേന, ചേമ്പ്, നെല്ല്, പച്ചക്കറി, കാബേജ്, കോളിഫ്ലവർ, പച്ചമുളക് ഇവയെല്ലാം പാടത്ത് കൃഷിചെയ്യുന്നു. ഇവിടെ രാസവളം പടിക്കുപുറത്താണ്. ഒാണം, വിഷു ആഘോഷവേളയിൽ വിശ്വെൻറ പാടത്തെ വിഷരഹിത പച്ചക്കറിയായി ഉപഭോക്താക്കളുെട നീണ്ടനിരയാണ് ആലിൻചുവട്ടിലെ പാടങ്ങളിൽ. കൂടാതെ മൂന്നാം വർഷം കായ്ക്കുന്ന മൊഹിത് നഗർ കവുങ്ങും വിശ്വെൻറ പറമ്പിലുണ്ട്. ഒരു കുലയിൽ 500ഉം 600ഉം അടക്കകൾവരെ കിട്ടുമെന്ന് ഇദ്ദേഹം പറയുന്നു. നാട്ടിലെ പല സംഘങ്ങളും വിശ്വെൻറ കൃഷിയിടം സന്ദർശിച്ച് സംശയങ്ങൾ ദൂരീകരിക്കുന്നു. ജൈവം ജീവാമൃതമായി കാണുന്ന ഇൗ അധ്യാപകൻ ജൈവകൃഷിയിൽ നന്മണ്ടക്കാരുടെ ബ്രാൻഡ് അംബാസഡറാണ്. കൃഷി ഒാഫിസർ ഡാന മജീദിെൻറ നിർലോഭമായ സഹായസഹകരണംകൊണ്ടാണ് കാർഷികരംഗത്ത് സജീവമായി ഇടപഴകാൻ സാധിച്ചതെന്ന് വിശ്വൻ പറയുന്നു. വിശ്രമജീവിതം എന്തെന്നറിയാത്ത ഇദ്ദേഹം കാർഷികവൃത്തി തപസ്യയാക്കി മാറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.