മെഡിക്കൽ കോളജിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ എലിയുടെ അവശിഷ്​ടം

കോഴിക്കോട്: മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണത്തിൽനിന്ന് എലിയുടെ അവശിഷ്ടം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചക്ക് ചോറിനൊപ്പം വിതരണം ചെ‍യ്ത സാമ്പാറിലാണ് എലിയുടെ തലയും വാലും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ വിതരണകേന്ദ്രം ഉപരോധിക്കുകയും പൂട്ടിക്കുകയും ചെയ്തു. സാമൂഹികസുരക്ഷ മിഷനു കീഴിലാണ് ഭക്ഷണവിതരണം നടത്തുന്നത്. ഉച്ചക്ക് രണ്ടിന് ഇവിടെനിന്ന് ഭക്ഷണം വാങ്ങിയ കോണാട്ട് സ്വദേശി കുഞ്ഞീബിയുടെ പാത്രത്തിലാണ് എലിയുടെ അവശിഷ്ടം കണ്ടത്. തുടർന്ന് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടുകയും ചെയ്തു. എലിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതിനെത്തുടർന്ന് പൊലീസും ഭക്ഷ്യസുരക്ഷ-കോർപറേഷൻ ആരോഗ്യവിഭാഗം അധികൃതരും സ്ഥലത്തെത്തി ഭക്ഷണത്തി​െൻറ സാമ്പ്ൾ ശേഖരിച്ചു. അടുക്കളയിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളടക്കം കണ്ടെടുത്തു. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഉപരോധത്തെത്തുടർന്ന് അധികൃതർ വിതരണകേന്ദ്രം താൽക്കാലികമായി പൂട്ടി സീൽവെച്ചു. തിരൂർ സ്വദേശിയാണ് ഇ-ടെൻഡർ വഴി ഭക്ഷണവിതരണ കരാർ എടുത്തിരിക്കുന്നത്. ഇവിടെനിന്ന് നൽകുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് മുമ്പും പലതവണ പരാതി ഉയർന്നിട്ടുണ്ട്. മുമ്പ് ‍ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിലും കോടതി വിധി സമ്പാദിച്ച് കരാർ തുടരുകയായിരുന്നു. ഇയാളെ ചുമതലയിൽനിന്ന് ഒഴിവാക്കിയതായി ആശുപത്രി അധികൃതരും കോർപറേഷൻ അധികൃതരും വ്യക്തമാക്കി. ഇതിനിടയിൽ ഭക്ഷണം വാങ്ങിയ മറ്റു ചിലരുടെ പാത്രത്തിലും എലിയെ കണ്ടതായി പരാതി കിട്ടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.