ഗെയിൽ: സർക്കാർ വാദം പൊള്ള ^വെൽഫെയർ പാർട്ടി

ഗെയിൽ: സർക്കാർ വാദം പൊള്ള -വെൽഫെയർ പാർട്ടി കോഴിക്കോട്: ഗെയിൽ പൈപ്പ്ലൈൻ സംബന്ധിച്ച് സർക്കാർ പറയുന്ന സുരക്ഷ പൊള്ളയാണെന്ന് വെൽഫെയർ പാർട്ടി ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതി നടപ്പാക്കിയ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സുരക്ഷ മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് ഗൗരവത്തിലെടുക്കണം. കേരളത്തിൽ 20 മീറ്റർ ഉപയോഗാവകാശമാണ് ഗെയിലിനുള്ളത്. ഇതിൽതന്നെ നിരവധി വീടുകളും വൈദ്യുതി ലൈനുകളുമുണ്ട്. സി.എ.ജി റിപ്പോർട്ടി​െൻറ തുടർനടപടിയായി ഗെയിൽ വ്യക്തമാക്കിയിട്ടുള്ളത് കെട്ടിടങ്ങളും മറ്റും പൊളിച്ചുമാറ്റുമെന്നാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ ഇത്തരമൊരു സാഹചര്യമുണ്ടായാൽ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. തുരുെമ്പടുക്കുന്ന പൈപ്പുകളാണ് ഉപയോഗിക്കുന്നതെന്ന റിപ്പോർട്ട് സുരക്ഷ സംബന്ധിച്ച് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. ഇൗ സാഹചര്യത്തിൽ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിന് ശക്തമായ പിന്തുണ തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, സംസ്ഥാന സമിതി അംഗം പി.സി. ഭാസ്കരൻ, ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മാധവൻ, മുസ്തഫ പാലാഴി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.