സോളാർ ഉൽപാദനം വർധിപ്പിക്കണം^സെമിനാർ

സോളാർ ഉൽപാദനം വർധിപ്പിക്കണം-സെമിനാർ കോഴിക്കോട്: സോളാർ ഉൽപാദനം വർധിപ്പിക്കുന്നതിൽ ബഹുമുഖമായ ഇടപെടൽ ആവശ്യമാണെന്ന് സെമിനാർ. ഫ്രണ്ട്സ് ഒാഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് കൺസ്യൂമേഴ്സി​െൻറ ആഭിമുഖ്യത്തിൽ 'കേരളത്തിലെ വൈദ്യുതി മേഖല: പ്രശ്നങ്ങളും സാധ്യതകളും' എന്ന വിഷയത്തിൽ നളന്ദ ഒാഡിറ്റോറിയത്തിൽ നടന്ന സെമിനാറാണ് വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുയർത്തിയത്. ഭൂമി ലഭ്യമല്ലാത്തതിനാൽ വലിയ സോളാർ പ്ലാൻറുകൾ ഉണ്ടാകാനും ഇനി സാധ്യത കുറവാണ്. അതേസമയം, കേരളത്തിലെ അമ്പതുലക്ഷം വീടുകളുടെ 'ഒഴിഞ്ഞ പുരപ്പുറങ്ങൾ'ലഭ്യമാണ്. ഇവിടെയെല്ലാം സോളാർ പ്ലാൻറുകൾ സ്ഥാപിക്കാൻ സംവിധാനങ്ങൾ ഉണ്ടാക്കണം. പുരപ്പുറങ്ങൾ വാടകക്കോ മറ്റോ എടുത്ത് സോളാർ പ്ലാൻറുകൾ നിർമിച്ച്, വൈദ്യുതി ഗ്രിഡിൽ നൽകി കെ.എസ്.ഇ.ബി.എല്ലിന് വിൽക്കുന്ന കമ്പനികളെക്കുറിച്ച് ചിന്തിക്കണം. സോളാർ പ്ലാൻറുകൾ സ്ഥാപിക്കുക, മീറ്റർ സ്ഥാപിക്കുക, അവയുടെ കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണി നടത്തുക, വൈദ്യുതി ബോർഡുമായുള്ള ഇടപാടുകൾ നടത്തുക എന്നിവ ചെയ്താൽ ഗുണപരമായ മാറ്റങ്ങൾക്ക് ഇടവരുത്തുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. വീട്ടുടമക്ക് പുരപ്പുറത്തിന് വാടകയും വരുമാനത്തി​െൻറ ഷെയറും നൽകുന്നത് പദ്ധതിയെ ആകർഷകമാക്കുമെന്നും സെമിനാർ സൂചിപ്പിച്ചു. വി.കെ.സി. മമ്മദ്കോയ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബി. പ്രദീപ്, വൈദ്യുതി റെഗുലേറ്ററി കമീഷൻ മുൻ അംഗം പി. പരമേശ്വരൻ എന്നിവർ വിഷയാവതരണം നടത്തി. കെ. അശോകൻ മോഡറേറ്ററായിരുന്നു. കെ. ജയപ്രകാശ്, ശിവദാസ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ഇ. മനോജ് സ്വാഗതവും ഇ. ബാബു രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.