കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിൽ സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം ടി. ചന്തു, പയ്യോളി ലോക്കൽ സെക്രട്ടറി രാമചന്ദ്രൻ, പാർട്ടി പ്രവർത്തകരായ സി. സുരേഷ്, എൻ.സി. മുസ്തഫ, കെ.ടി. ലിഗേഷ്, അനൂപ്, അരുൺനാഥ്, രതീഷ്, കുമാരൻ എന്നിവരെ അറസ്റ്റ് ചെയ്ത സി.ബി.െഎ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് ലോക്കൽ പൊലീസ് അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതുമായ കേസാണിത്. യു.ഡി.എഫ്-ബി.ജെ.പി നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് യു.ഡി.എഫ്-ബി.ജെ.പി നേതൃത്വവും വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രനും യഥാർഥ പ്രതികളിൽ ഒരുവിഭാഗത്തെ സ്വാധീനിച്ച് സി.ബി.െഎ അന്വേഷണത്തിനായി കോടതിയെ സമീപിക്കുന്നത്. രാഷ്ട്രീയതാൽപര്യത്തോടെയാണ് സി.ബി.െഎ ഇൗ കേസ് ഏറ്റെടുത്തത്. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് കേസുമായി ഒരു ബന്ധവുമില്ല. പാർട്ടി നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ജില്ല സെക്രേട്ടറിയറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.