പി.ജി ഡോക്​ടർമാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്നു മുതൽ

കോഴിക്കോട്: മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. സംസ്ഥാനതലത്തിൽ നടത്തുന്ന പണിമുടക്കി​െൻറ ഭാഗമായാണ് പണിമുടക്ക്. ആരോഗ്യമേഖലയിൽ പെൻഷൻ പ്രായം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കാബിനറ്റിൽ ചർച്ചചെയ്യാം എന്നുള്ള വാഗ്‌ദാനം പാലിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് കേരള മെഡിക്കൽ പി.ജി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. മുനീർ ചാലിൽ അറിയിച്ചു. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, എമർജൻസി ഓപറേഷൻ തിയറ്റർ എന്നിവ പ്രാരംഭഘട്ടത്തിൽ ഒഴിവാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.