ഫലസ്​തീൻ ജനതക്ക്​ ഐക്യദാർഢ്യവുമായി ജില്ല പഞ്ചായത്ത്​

കോഴിക്കോട്: പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ജില്ല പഞ്ചായത്ത്. അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽപ്പറത്തി ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡൻറി​െൻറ നടപടിയിൽ ജില്ല പഞ്ചായത്ത് യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രായേലുമായുള്ള വാണിജ്യ- സുരക്ഷ കരാറുകൾ റദ്ദാക്കണമെന്ന് യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വെളിമണ്ണയിലെ ഗവ. യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. അഹമ്മദ് പുന്നക്കൽ, ആർ. ബാലറാം, വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷരായ സുജാത മനക്കൽ, മുക്കം മുഹമ്മദ്, പി.ജി. ജോർജ്, പി.കെ. സജിത, സെക്രട്ടറി പി.ഡി. ഫിലിപ്പ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.