ട്രാൻസ്‌െജൻഡർ സമൂഹത്തോടുള്ള പൊലീസ് വേട്ട: കുറ്റക്കാർെക്കതിരെ നടപടി എടുക്കണം- ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട്: ട്രാൻസ്ജെൻഡേഴ്സിനു നേരെ പൊലീസ് നടത്തിയ അതിക്രമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സജീർ ടി.സി ആവശ്യപ്പെട്ടു. പൊലീസ് ക്രൂരമായി മർദിച്ച ജാസ്മിൻ, സുസ്മി എന്നീ ട്രാൻസ്ജെൻഡേഴ്സിനെ ആശുപത്രിയിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ ചത്തുപോവുമെന്ന് പറഞ്ഞപ്പോൾ നിങ്ങളൊക്കെ ചാവേണ്ടവരാണ് എന്ന് പറഞ്ഞായിരുന്നു പൊലീസിെൻറ മർദനം. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ്, സെക്രട്ടറി ലബീബ് കായക്കൊടി, സൂര്യപ്രഭ, ഗസ്സാലി എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.