കോഴിക്കോട്: മലയാളിയുടെ അവകാശപ്പോരാട്ടത്തിന് നവചരിത്രം ചാർത്തിയ മലാപ്പറമ്പ് സ്കൂൾ മറ്റൊരു നാഴികക്കല്ലു കൂടി തീർക്കാനൊരുങ്ങുകയാണ്. പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പുതിയ രൂപകൽപനയിലുള്ള കെട്ടിടത്തിെൻറ തറക്കല്ലിടൽ ഗവ. യു.പി. സ്കൂളായി മാറിയ വിദ്യാലയ അങ്കണത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വെള്ളിയാഴ്ച രാവിലെ 10.30ന് നിർവഹിക്കും. സർക്കാറിെൻറ വക ഒരു കോടിയും എ. പ്രദീപ് കുമാർ എം.എൽ.എ യുടെ വികസന ഫണ്ടിൽനിന്ന് 68 ലക്ഷവുമാണ് പുതിയ കെട്ടിടത്തിന് അനുവദിച്ചത്. പാർശ്വവത്കരിക്കപ്പെട്ടവർക്കായി നാെട്ടഴുത്തച്ഛന്മാർ 140 കൊല്ലം മുമ്പ് തുടങ്ങിയതായിരുന്നു മലാപ്പറമ്പ് എ.യു.പി സ്കൂൾ. മാനേജരുടെ ഇടപെടലിനെ തുടർന്ന് 2013 നവംബർ ഒന്നിന് സ്കൂൾ അടച്ചുപൂട്ടാൻ അന്നത്തെ സർക്കാർ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ സ്കൂൾ പി.ടി.എ നൽകിയ കേസ് പരിഗണനയിലിരിക്കെ 2014 ഏപ്രിൽ 11ന് മാനേജറുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് തകർക്കുകയായിരുന്നു. തകർത്ത വിദ്യാലയം ജനരോഷം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിലുയർന്ന െഎക്യവേദി 40 ദിവസം കൊണ്ട് പുനർ നിർമിച്ച് ചരിത്രമെഴുതി. എന്നാൽ, കോടതിവിധി മാനേജർക്ക് അനുകൂലമായി. അതിനെതിരെ അപ്പീൽ പോകേണ്ടതില്ലെന്ന് അന്നത്തെ സർക്കാർ തീരുമാനവും വന്നു. ഇതോടെ പ്രക്ഷോഭം കത്തിപ്പടർന്നു. പുതിയ സർക്കാർ അധികാരമേറ്റ ഉടൻ എ. പ്രദീപ് കുമാർ എം.എൽ.എയുടെ നിവേദനത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം മലാപ്പറമ്പ് സക്ൂൾ സർക്കാർ ഏറ്റെടുക്കുന്നതിലെത്തുകയായിരുന്നു. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് മനോഹരമായ ഇരുനിലക്കെട്ടിടം നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.