പഴയ ഒാർമകൾ അയവിറക്കി​ സ്​കൂൾ മുറ്റത്ത്​ ഒരിക്കൽകൂടി

പേരാമ്പ്ര: 22 വർഷങ്ങൾക്കുശേഷം അവർ കൂരാച്ചുണ്ട് സ​െൻറ് തോമസ് ഹൈസ്കൂളിലെത്തി പഴയ ക്ലാസ് മുറിയിൽ ഇരുന്നപ്പോൾ കാലം അവരെ ഒരുപാട് മാറ്റിയിരുന്നു. എന്നാൽ, മനസ്സുകൊണ്ട് അവർ പഴയ പത്താം ക്ലാസുകാരായി മാറുകയായിരുന്നു. 1995-96 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിൽ വീണ്ടും സംഗമിച്ചത്. അറിവി​െൻറ ജാലകം തുറന്നുകൊടുത്ത അധ്യാപകരും പഴയ ശിഷ്യരെ വീണ്ടും കാണാനെത്തിയിരുന്നു. പ്രിയ ഗുരുക്കന്മാരെ വിദ്യാർഥികൾ ആദരിച്ചു. റവ. ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനധ്യാപകൻ എൻ.സി. ജോസ് മുഖ്യപ്രഭാഷണം നടത്തി. അനീഷ് കിഴക്കേനാത്ത്, ജലീൽ കുന്നുംപുറത്ത്, ഷിബിൻ പരീക്കൽ, സിജോ, ടീന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.