വീട് തീഗോളമായി; നിസ്സഹായതയിൽ കുടുംബം

നാദാപുരം: വീട് തീ വിഴുങ്ങിയതോടെ തെരുവിലായി കുടുംബം. എടച്ചേരി നോർത്തിലെ മാവിലാട്ടിൽ കല്യാണിയും മകൻ രാജീവനും താമസിക്കുന്ന വീടാണ് ബുധനാഴ്ച രാത്രി ഏഴരയോടെ കത്തിനശിച്ചത്. വീട്ടുടമയായ വൃദ്ധമാതാവും മകനും വീടി​െൻറ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് വീടി​െൻറ വലതുഭാഗത്തുനിന്ന് തീ പടരുന്നത് കണ്ടത്. തീ ആളിപ്പടർന്നപ്പോൾ വീട്ടുകാർ ഇറങ്ങി ഓടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സ്‌ യൂനിറ്റും പൊലീസും ചേർന്ന് മണിക്കൂറുകളോളം നടത്തിയ ശ്രമത്തി​െൻറ ഫലമായാണ് തീ അണച്ചത്. വീട് പൂർണമായും കത്തിനശിച്ചു. ഇലക്ട്രിക് ഉപകരണങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ അഗ്നിക്കിരയായി. പതിനൊന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇ.കെ. വിജയൻ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി പി.പി. ചാത്തു, പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ, പി.കെ. ബാലൻ, വി. രാജീവ്, തഹസിൽദാർ പി.കെ. സതീഷ്, ടി.കെ. രാജൻ, പി. ഗവാസ്, ടി.കെ. ബാലൻ തുടങ്ങിയവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.