നവീകരിച്ച ക്ലാസ്‌റൂം, സ്‌കൗട്ട് ആൻഡ്​ ഗൈഡി​െൻറയും ഉദ്ഘാടനം ഇന്ന്

തലക്കുളത്തൂര്‍: സി.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച ക്ലാസ്‌റൂമി​െൻറയും സ്‌കൗട്ട് ആൻഡ് ഗൈഡി​െൻറയും ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. സ്മാര്‍ട് ക്ലാസ് റൂം എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹയര്‍സെക്കന്‍ഡറി കരിയര്‍ കോര്‍ണര്‍ ഉദ്ഘാടനം തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശന്‍ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ഇ.ടി. മനോഹരന്‍, കമാല്‍ വരദൂര്‍ എന്നിവര്‍ ജേതാക്കളെ ആദരിക്കും. പഞ്ചായത്തംഗങ്ങളായ കെ.ജി. പ്രജിത, യു. പ്രദീപ്കുമാര്‍, ആനിമോള്‍ കുര്യന്‍, ഇ.കെ. സുരേഷ്‌കുമാര്‍, ടി.കെ. അജിത്കുമാര്‍, മാനേജര്‍ കെ. മഷൂദ്, പ്രിന്‍സിപ്പൽ ഫാത്തിമ ഹന്ന ഹഗര്‍, എന്‍.കെ. അബ്ദുല്‍ സത്താര്‍ സംസാരിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും. ----
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.