അത്തോളി: തലക്കുളത്തൂർ പഞ്ചായത്തിലെ അന്നശ്ശേരി പറപ്പാറ കുന്നിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂനിറ്റായ സൂപ്പർ എം.ആർ.എഫ് കേന്ദ്രം തുടങ്ങുന്നതിനെതിരെ നാട്ടുകാർ തലക്കുളത്തൂർ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. അന്നശ്ശേരിയിൽനിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. ഡി.സി.സി ജന. സെക്രട്ടറി നിജേക്ഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ വി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി. ഹാഷിം, അബ്ദുറഹിമാൻ, ആർ.കെ. നമ്പ്യാർ, സി.എം. ശശിധരൻ, കെ.എം. ബാബു, ടി. ലിനീഷ് എന്നിവർ സംസാരിച്ചു. നൂറിലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോളനിക്കടുത്ത് നിർദിഷ്ട പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനത്തിൽ ഇവിടത്തെ ജനങ്ങൾ ആശങ്കയിലാണ്. plastic44 അന്നശ്ശേരി പറപ്പാറ കുന്നിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ തലക്കുളത്തൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.