അടിവാരത്ത് താൽക്കാലിക ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

അടിവാരത്ത് താൽക്കാലിക ചെക്ക്പോസ്റ്റ് പ്രവർത്തനമാരംഭിച്ചു ഈങ്ങാപ്പുഴ: അമിതഭാരം കയറ്റി ചുരത്തിലൂടെ വരുന്ന വാഹനങ്ങൾ തടയുന്നതിന് അടിവാരത്ത് താൽക്കാലിക ചെക്ക്പോസ്റ്റ് പ്രവർത്തനമാരംഭിച്ചു. താമരശ്ശേരി ട്രാഫിക് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരാണ് ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്നത്. ചൊവ്വാഴ്ച കലക്ടറുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ഓഫിസിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് അടിവാരത്ത് താൽക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിച്ചത്. അമിതഭാരം കയറ്റിവന്ന ചരക്കുലോറികൾ അടിവാരത്ത് തടഞ്ഞ് തിരിച്ചുവിട്ടു. 25 ടണ്ണിലധികം കയറ്റിയെന്ന് സംശയമുള്ള ലോറികളും തടഞ്ഞു. വെയ്ബ്രിഡ്ജിൽ തൂക്കമെടുത്തതി​െൻറ രസീത് കാണിച്ചതിനുശേഷമാണ് ഈ ലോറികൾ കടത്തിവിട്ടത്. ലക്കിടിയിൽ ചുരത്തി​െൻറ കവാടത്തിനു സമീപം വൈത്തിരി എസ്.ഐയുടെ നേതൃത്വത്തിലും പരിശോധന നടത്തുണ്ട്. ചുരത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ താമരശ്ശേരി സി.ഐയും ബുധനാഴ്ച ചുരത്തിലെത്തിയിരുന്നു. വാഹനനിയന്ത്രണം കർശനമാക്കിയതോടെ ബുധനാഴ്ച ചുരത്തിലെ ഗതാഗത തടസ്സത്തിന് തെല്ലൊരാശ്വാസമുണ്ട്. photo: TSY Adivaram Chekpost.jpg അടിവാരത്ത് ചെക്ക്പോസ്റ്റിനായി നിർമിച്ച ഷെഡ് photo: SY Churam Dharnna.jpg ചുരം റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നടത്തസമരവും പ്രതിഷേധ ധർണയും എൻ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു യൂത്ത് കോൺഗ്രസ് നടത്തസമരം ഈങ്ങാപ്പുഴ: ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നതിന് പകരം ജനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ ചുരം റോഡുപണി പൂർത്തിയാക്കണമെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.കെ. അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. ചുരം റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നടത്തസമരവും പ്രതിഷേധ ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹീർ ഇരഞ്ഞോണ അധ്യക്ഷത വഹിച്ചു. പി.സി. മാത്യു, രാജേഷ് ജോസ്, രാജു പുലിയള്ളുങ്കൽ, ഗഫൂർ ഒതയോത്ത്, നാസർ പുഴങ്കര, ഷിജു ഐസക്, പി.കെ. സുകുമാരൻ, റെജി വെള്ളാപ്പള്ളി, അനിൽ, താജുദ്ദീൻ കക്കാട്, ജാസിൽ പെരുമ്പള്ളി, ടി.പി. സലീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.