കോഴിക്കോട്: ബി.എസ്.എൻ.എൽ ടെലിഫോൺ ഉപഭോക്താക്കളുടെ സൗകര്യാർഥം ഡിസംബർ 28, 29 തീയതികളിൽ ചെമ്പനോട ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്ത് മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന മേള രാവിലെ 9.30 മുതൽ സൗജന്യമായി നടത്തും. ലിങ്ക് ചെയ്യാൻ ആധാർ നമ്പറും ഒപ്പം മൊബൈൽ ഫോണും കൊണ്ടുവരണം. ബാലുശ്ശേരിമുക്കിൽ ലോറി കുഴിയിൽ താഴ്ന്നു മണിക്കൂറുകളോളം ഗതാഗത സ്തംഭനം ബാലുശ്ശേരി: സംസ്ഥാനപാതയിൽ ബാലുശ്ശേരിമുക്കിൽ മിനിലോറി പാലത്തിൽ കുടുങ്ങി രണ്ടു മണിക്കൂർ ഗതാഗത സ്തംഭനം. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് കുഴൽകിണർ കുഴിക്കാനുള്ള യന്ത്രസാമഗ്രികളുമായി പോകുകയായിരുന്ന ലോറി ബാലുശ്ശേരിമുക്ക് ജങ്ഷനിൽ കുഴിയിൽചാടി മുൻഭാഗം ഉയരുകയായിരുന്നു. ഭാരം കാരണം നടുവൊടിഞ്ഞ നിലയിലായ ലോറി നീക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു. സംസ്ഥാനപാതയിൽ വാഹനങ്ങൾ അപ്പോഴേക്കും ഇരുഭാഗങ്ങളിലായി നിർത്തിയിടേണ്ടിയും വന്നു. തുടർന്ന് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി പൊക്കിയുയർത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബാലുശ്ശേരിമുക്കിൽ റോഡ് നവീകരണ പ്രവൃത്തിയും നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.