റെക്കോഡ് കലക്​ഷനുമായി കെ.എസ്.ആർ.ടി.സി കോഴിക്കോട് മേഖല

ശനിയാഴ്ചത്തെ മാത്രം കലക്ഷൻ 1.21 കോടിക്കു മുകളിൽ കോഴിക്കോട്: ക്രിസ്മസ് അവധിക്കാലത്ത് 1.21 കോടിക്കു മുകളിൽ കലക്ഷനുമായി കെ.എസ്.ആർ.ടി.സി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് മേഖലയാണ് സമയബന്ധിതമായും അഡീഷനൽ സർവിസുകൾ വഴിയും ഇത്രയും തുക നേടിയത്. 70ഓളം ബസുകളും ജീവനക്കാെരയും ശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് അയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള ജീവനക്കാർക്ക് ഓവർടൈം ഡ്യൂട്ടി നൽകിയാണ് ടാർഗറ്റ് മറികടന്നത്. 22ന് 1.11 കോടിയിലധികവും 23ന് 1.15 കോടിയിലധികവും കലക്ഷൻ നേടി. യാത്രക്കാരുടെ ബാഹുല്യം കാരണം കോഴിക്കോട്--ബംഗളൂരു റൂട്ടിൽ അഡീഷനലായി ഒമ്പത് സർവിസുകളാണ് ക്രമീകരിച്ചത്. എറണാകുളത്തേക്ക് രണ്ട് സർവിസടക്കം വിവിധ ഭാഗങ്ങളിലേക്ക് യാത്രാക്ലേശം കുറക്കാൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട്, കാസർകോട്, കണ്ണൂർ, തലശ്ശേരി, ബത്തേരി, കോഴിക്കോട് അടക്കം മുഴുവൻ ഡിപ്പോകളിലും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു. സോണൽ മാനേജർ എല്ലാ ഡിപ്പോകൾക്കും ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർദേശം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.