ചണ്ഡിഗഢ്: കുൽഭൂഷൺ ജാദവിന് കുടുംബത്തെ സ്വതന്ത്രമായി കാണാനും സംസാരിക്കാനും അവസരമൊരുക്കാത്ത പാക് നടപടി ക്രൂരമായ തമാശയാണെന്ന് സരബ്ജിത് സിങ്ങിെൻറ സഹോദരി ദൽബീർ കൗർ. വിഷയത്തിൽ പാകിസ്താെൻറ ഭാഗത്തുനിന്നുണ്ടായ നടപടികളെല്ലാം വെറും നാടകമാണെന്നും 2014ൽ പാക് ജയിലിൽ മരിച്ച സരബ്ജിത് സിങ്ങിെൻറ സഹോദരിയായ ദൽബീർ കൂട്ടിച്ചേർത്തു. ചാരപ്രവർത്തനം ആരോപിച്ച് പാക് ജയിലിൽ കഴിയുന്ന ജാദവിനെ കാണാൻ കുടുംബത്തെ ഗ്ലാസ്മറക്കിപ്പുറത്തു നിന്ന് മാത്രം അനുവദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അവർ. പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ ജന്മദിനത്തോടനുബന്ധിച്ച് മാനുഷിക പരിഗണനയെന്ന നിലയിലാണ് ജാദവിെൻറ കുടുംബത്തിന് ജയിലിൽ സന്ദർശനത്തിന് അനുമതി നൽകിയത്. എന്നാൽ, സന്ദർശനാനുമതിയിൽ 'മനുഷ്യത്വം' കാണാനാവില്ലെന്നും ഇത്രയും കനത്ത സുരക്ഷയിൽ അനുമതി നൽകുന്നതിൽ അർഥമില്ലെന്നും കൗർ പറഞ്ഞു. പാക് ജയിലിൽ ജീവൻ നഷ്ടപ്പെട്ടയാളുടെ സഹോദരിയെന്ന നിലയിൽ തനിക്ക് ജാദവിെൻറ കുടുംബത്തിെൻറ വേദന മനസ്സിലാകുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.