കർപ്പൂരാഴി നടത്തി

കോഴിക്കോട്:- മണ്ഡല സമാപന ദിവസം തളി ശ്രീ മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർപ്പൂരാഴി നടത്തി. ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട കർപ്പൂരാഴി ഘോഷയാത്ര തളി ക്ഷേത്രം, വേട്ടക്കൊരുമകൻ ക്ഷേത്രം, തളി ബ്രാഹ്മണ സമൂഹ മഠം വഴി ക്ഷേത്രത്തിൽ തിരിച്ചെത്തി. രാവിലെ ആരംഭിച്ച അയ്യപ്പ ലക്ഷാർച്ചന രാത്രി സമാപിച്ചു. കർപ്പൂരാഴി, ഭഗവത് എഴുന്നള്ളത്ത് എന്നിവക്കുശേഷം ഭജനയും നടന്നു. പൂജാദി കർമങ്ങൾക്ക് ക്ഷേത്രം പുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ മുഖ്യ കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.