ചുരം റോഡ്: സർക്കാർ അനാസ്ഥക്കെതിരെ ലീഗ് പ്രക്ഷോഭത്തിലേക്ക് കോഴിക്കോട്: വയനാട് ചുരത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കുന്നതിലും വിപുലപ്പെടുത്തുന്നതിലും സർക്കാർ കാണിക്കുന്ന അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് സമരപരിപാടികൾക്ക് രൂപംനൽകുമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല അറിയിച്ചു. ചുരം തകർന്ന് ഗതാഗതം ദുസ്സഹമായിട്ട് മാസങ്ങൾ ഏറെയായിട്ടും സർക്കാർ നടപടികളിലേക്ക് നീങ്ങിയിട്ടില്ല. അമിത ഭാരവും അധിക നീളവുമുള്ള ലോറികൾക്കും ട്രക്കുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണവും നടപ്പായില്ല. അടിയന്തര അറ്റകുറ്റപ്പണികൾപോലും നടത്തുന്നില്ല. പ്രശ്നത്തിെൻറ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.