കുന്ദമംഗലം: മർകസ് ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യു.എ.ഇയിലെ അഡ്ഹോക് കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ ഫാമിലി മീറ്റ് സമാപിച്ചു. മർകസ് മുഖേന അഡ്ഹോക് കമ്പനിയിൽ ജോലി ലഭിച്ച ആയിരത്തോളം പേർ പെങ്കടുത്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അഡ്ഹോക്കിലൂടെ ആയിരങ്ങൾക്ക് സുരക്ഷിതവും സംതൃപ്തികരവുമായ ജോലി നൽകി അവരുടെ കുടുംബങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് കാന്തപുരം പറഞ്ഞു. സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഖാസിം തുറാബ് പ്രാർഥന നിർവഹിച്ചു. ഫാമിലി ട്രെയ്നിങ് സെഷന് ഡോ. ബി.എം. മുഹ്സിൻ, കിഡ്സ് ഇംപ്രൂവ്മെൻറ് സെഷന് പി.എച്ച്. അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി. സി.പി. ഉബൈദ് സഖാഫി, മർസൂഖ് സഷദി, റഷീദ് പുന്നശ്ശേരി, റഷീദ് സഖാഫി, മൂസ ഹാജി, കെ.െക. അൻവർ, അസീസ് കക്കോവ്, വി.പി.എം. ശാഫി ഹാജി, മുഹമ്മദലി സഖാഫി എന്നിവർ സംസാരിച്ചു. മുഹമ്മദ് ഇരിങ്ങണ്ണൂർ സ്വാഗതവും സലാമുദ്ദീൻ നെല്ലാങ്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.