സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പയിമ്പ്ര: വ്യാഴാഴ്ച തുടങ്ങുന്ന സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പയിമ്പ്ര വോളി ഫ്രണ്ട്സ് ഓപൺ സ്റ്റേഡിയത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് മത്സരം. 14 ജില്ലകളിൽനിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളുമടക്കം 28 ടീമുകൾ പെങ്കടുക്കും. കായിക താരങ്ങൾക്കുള്ള താമസ സൗകര്യം പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കളിക്കാർക്കും ഒഫിഷ്യൽസിനും സംഘാടകർക്കുമുള്ള ഭക്ഷണം ഗ്രൗണ്ടിനു സമീപംതന്നെ തയാറാക്കിയിട്ടുണ്ട്. ഫ്ലഡ്ലൈറ്റ് സൗകര്യത്തോടു കൂടിയ രണ്ട് ഗ്രൗണ്ടുകൾ പ്രത്യേകമായി സജ്ജമാക്കി. സംഘാടകരായ വോളി ഫ്രണ്ട്സ് സ്പോർട്സ് സ​െൻറർ ഇതിനു മുമ്പ് സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ് നടത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.