ഗെയിൽ വിരുദ്ധ സമരത്തിന് െഎക്യദാർഢ്യം -ആം ആദ്മി പാർട്ടി കൺവെൻഷൻ ഗെയിൽ വിരുദ്ധ സമരത്തിന് െഎക്യദാർഢ്യം -ആം ആദ്മി പാർട്ടി കൺവെൻഷൻ കോഴിക്കോട്: ഗെയിൽ പ്രകൃതിവാതക ഇടനാഴി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ഭീതിദായകമായ നടപടികൾക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഗെയിൽ ഇരകളോടും ജനകീയ സമരങ്ങളോടും െഎക്യദാർഢ്യം പ്രകടിപ്പിച്ച് ആം ആദ്മി പാർട്ടി സംസ്ഥാന സമിതി 28ന് വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് സ്പോർട്സ് കൗൺസിൽ ഹാളിൽ ഉത്തരമേഖല കൺവെൻഷൻ ചേരും. സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ, സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിനോദ് മേക്കോത്ത്, ഷൗക്കത്തലി ഏരോത്ത്, ജാഫർ അത്തോളി, നിയോജക മണ്ഡലം നിരീക്ഷകരായ ഷരീഫ് ചേന്ദമംഗലൂർ, കമറുദ്ദീൻ പാണമ്പ്ര, എസ്.എ. അബൂബക്കർ, എ.കെ. അലിക്കുട്ടി, ഉമ്മർ ഏറാമല, പി.കെ. മുസ്തഫ എന്നിവർ പെങ്കടുത്തു. ഇൻറർവ്യൂ കോഴിക്കോട്: എൻ.െഎ.ടി കെമിസ്ട്രി ഡിപ്പാർട്മെൻറിൽ ജൂനിയർ റിസർച് ഫെലോയുടെ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 10ന് രാവിലെ 9.30ന് കെമിസ്ട്രി സെമിനാർ ഹാളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: URL:www.nitc.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.