തിരുവമ്പാടി: ദേശീയ സീനിയർ സ്കൂൾ മീറ്റിൽ ജേതാക്കളായ മലയോരത്തെ കായികതാരങ്ങൾക്ക് തിരുവമ്പാടിയിൽ സ്വീകരണം നൽകി. ദേശീയ മീറ്റിൽ ഹർഡിൽസിൽ സ്വർണംനേടിയ അപർണ റോയി, ലിസ്ബത്ത് കരോളിൻ ജോസഫ്, ട്രീസ മാത്യു, സുബിൻ ബാബു, മുഹമ്മദ് ഹിഷാം, സെബിൻ സെബാസ്റ്റ്യൻ എന്നിവർക്കാണ് സ്വികരണം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ ഹാരമണിയിച്ചു. കായിക പരിശീലകരായ ടോമി ചെറിയാൻ, മോളി തോമസ്, സി.കെ. സത്യൻ, ജോസഫ് ജോസ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. സുന്ദരൻ എ. പ്രണവം, ബോസ് ജേക്കബ്, അജു എമ്മാനുവൽ, ജിജി കെ. തോമസ്, ഹനീഫ ആച്ചപറമ്പിൽ, വിൽസൺ താഴത്തുപറമ്പിൽ, ടി.ടി. കുര്യൻ, പി.കെ. കുര്യൻ എന്നിവർ സ്വീകരണത്തിൽ സംബന്ധിച്ചു. Thiru 1 ദേശീയ സീനിയർ സ്കൂൾ മീറ്റിൽ ജേതാക്കളായ മലയോരത്തെ കായികതാരങ്ങൾക്ക് തിരുവമ്പാടിയിൽ നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.