വയോധികയുടെ കൊലപാതകം: 17കാരൻ അറസ്​റ്റിൽ; പിതാവ് കസ്​റ്റഡിയിൽ

കൊയിലാണ്ടി: വയോധികയെ കൊലപ്പെടുത്തിയ കേസിൽ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം നീക്കം ചെയ്യാൻ സഹായിച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഊരള്ളൂർ പുതുശ്ശേരി പറമ്പത്ത് ആയിശയെയാണ് (75) കൊലപ്പെടുത്തിയത്. നവംബർ ഏഴിനാണ് കൊലപാതകം നടന്നത്. തുടർന്ന് മൃതദേഹം ഉൗേട്ടരി ചങ്ങനാരി താഴവയലിൽ വെള്ളെക്കട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. എട്ടാം തീയതിയാണ് മൃതദേഹം നാട്ടുകാർ വെള്ളക്കെട്ടിൽ കണ്ടെത്തുന്നത്. മരണത്തിൽ സംശയം തോന്നിയ കൊയിലാണ്ടി പൊലീസ് കേസെടുത്ത് സി.ഐ കെ. ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വയോധികയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എസ്.പി. പുഷ്കര​െൻറ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ഡിവൈ.എസ്.പി ടി.പി. പ്രേമരാജൻ, സി.ഐ കെ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എസ്.ഐ സി.കെ. രാജേഷ്, എസ്.ഐമാരായ കെ.കെ. വേണു, വി.എം. മോഹൻദാസ്, എ.എസ്.ഐമാരായ ടി.സി. ബാബു, വി.വി. സന്തോഷ്, കെ. മുനീർ, എസ്.സി.പി ഒ. പ്രദീപ്, കെ. ഗിരീഷ്, എം.പി. ശ്യാം എന്നിവരാണുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.