ചാലിയാർ ജലോത്സവം നാടിെൻറ ആവേശമായി * വാവൂർ ചുണ്ടന് ഒന്നാം സ്ഥാനം കൊടിയത്തൂർ: ചെറുവാടി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച അഞ്ചാമത് ചാലിയാർ ജലോത്സവം നാടിെൻറ ആവേശമായി. ചാലിയാർപുഴയിൽ സംഘടിപ്പിച്ച മത്സരത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നായി 30ഓളം വള്ളങ്ങൾ പങ്കെടുത്തു. ജലോത്സവത്തിൽ ടൗൺ ടീം വാവൂർ ഒന്നാം സ്ഥാനവും വെട്ടത്തൂർ ചുണ്ടൻ രണ്ടാം സ്ഥാനവും നേടി. ജലോത്സവത്തിെൻറ ഭാഗമായി ഓഫ് റോഡ് ഡ്രൈവിങ്, നാടൻകല പ്രദർശനം, ഡിജിറ്റൽ തേമ്പാല, കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര എന്നിവയും നടന്നു. ജലോത്സവം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല, പി.ടി.എം ഷറഫുന്നിസ, കെ.പി അബ്ദുറഹ്മാൻ, ആമിന പാറക്കല്‍, കെ.വി അബ്ദുറഹ്മാൻ, സി.ടി. അഹ്മദ്കുട്ടി, ബച്ചു ചെറുവാടി, പി.ജി മുഹമ്മദ്, അഷ്‌റഫ് കൊളക്കാടൻ, മോയൻ കൊളക്കാടൻ, കെ.സി മമ്മദ് കുട്ടി, ജമാല്‍ നെച്ചിക്കാട് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ജില്ല ജഡ്ജി കെ.ടി. നിസാർ അഹമ്മദ് കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. Kdr1 kdr2 kdr3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.