കുർബാനക്കിടെ തിരുവോസ്​തി സ്വീകരിച്ച് കടത്താൻ ശ്രമിച്ച യുവാക്കളെ പിടികൂടി

കോടഞ്ചേരി: ക്രിസ്മസ് ദിനത്തിൽ പാതിരാ കോടഞ്ചേരി പൊലീസിലേൽപിച്ചു. ചെമ്പുകടവ് സ​െൻറ് ജോർജ് ദേവാലയത്തിലാണ് സംഭവം. പിറവിയുടെ തിരുകർമങ്ങൾക്കിടെ ആശീർവദിച്ച ഓസ്തി ( ദിവ്യബലിയിൽ ക്രിസ്തുവി​െൻറ മാംസത്തിന് പ്രതീകാത്മകമായി ഉപയോഗിക്കുന്ന ചെറിയ അപ്പം) വിശ്വാസികൾക്ക് നൽകുന്നതിനിടയിൽ ഇതര മതസ്ഥരായ ഏഴ് യുവാക്കൾ വൈദികരിൽനിന്ന് നാവിൽ സ്വീകരിച്ച ഓസ്തി പുറത്തെടുത്ത് കീശയിലിട്ട് കടത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പള്ളിയിലുണ്ടായിരുന്നവർ പിടികൂടി കോടഞ്ചേരി പൊലീസിൽ ഏൽപിച്ചു. കറുത്ത കുർബാന(സാത്താൻ പൂജ) നടത്തുന്നവർ ആശീർവദിച്ച ഓസ്തിയാണ് ഉപയോഗിക്കുന്നത്. ചോദ്യം ചെയ്യലിൽ യുവാക്കളിൽനിന്ന് ബ്ലാക്ക് മാസുമായി ബന്ധപ്പെട്ട സൂചനകൾ പൊലീസിന് ലഭിച്ചതായാണറിവ്. സംഭവം അറിഞ്ഞെത്തിയ അത്തോളിക്കാരായ ഇവരുടെ രക്ഷിതാക്കൾ സ്റ്റേഷനിലെത്തി മാപ്പപേക്ഷിച്ചതിനെ തുടർന്ന് സഭാനേതൃത്വം ഇടപെട്ട് കേസ് ഒഴിവാക്കാൻ പൊലീസിനോട് അഭ്യർഥിക്കുകയായിരുന്നു. ബ്ലാക്ക് മാസിനെ സംബന്ധിച്ച ചോദ്യത്തോട് സഭാനേതൃത്വമോ പൊലീസോ പ്രതികരിക്കാൻ തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.