കുട്ടിയെ​ ശ്രദ്ധിക്കാൻ അവധിയെടുക്കുന്ന അമ്മമാരോടുള്ള​ വിവേചനം മാതൃത്വ​േത്താട​ുള്ള വെല്ലുവിളിയെന്ന്​ കോടതി

െകാച്ചി: കുട്ടിയെ ശുശ്രൂഷിക്കാൻ അവധിയെടുക്കുന്ന സ്ത്രീജീവനക്കാരോട് വിവേചനം കാട്ടുന്നത് മാതൃത്വത്തി​െൻറ അന്തസ്സിനോടുള്ള വെല്ലുവിളിയെന്ന് ഹൈകോടതി. ഒാട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷിക്കാൻ അവധിയെടുത്തതി​െൻറ പേരിൽ പിരിച്ചുവിട്ട നടപടിക്കെതിരെ എൽ.െഎ.സി ജീവനക്കാരി നൽകിയ ഹരജി തീർപ്പാക്കിയാണ് കോടതിയുെട നിരീക്ഷണം. സ്ത്രീയുടെ അന്തസ്സി​െൻറ ഭാഗമാണ് മാതൃത്വം. മാതൃത്വമാണ് എല്ലാ സംസ്കാരങ്ങളുെടയും മാതാവ്. സമൂഹത്തി​െൻറ നെട്ടല്ലായ സാമൂഹിക പ്രസ്ഥാനമാണ് കുടുംബം. കുടുംബത്തി​െൻറ കേന്ദ്രമാണ് സ്ത്രീ. കുട്ടിയോടുള്ള സ്നേഹം, ശ്രദ്ധ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടതാണ് മാതൃത്വം. കുട്ടികളെ സംരക്ഷിക്കുന്ന രക്ഷിതാക്കളുടെ അവകാശങ്ങൾ മാനിക്കാനുള്ള ബാധ്യത സർക്കാറുകൾക്കാണെന്ന് അന്താരാഷ്ട്ര കൺെവൻഷനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അമ്മയെന്ന സ്ഥാനത്തുനിന്ന് ഇൗ വലിയ ബാധ്യത നിർവഹിക്കാൻ സ്ത്രീക്ക് എല്ലാ സംരക്ഷണവും സർക്കാർ നൽകണം. കുട്ടികളെ നോക്കുന്നതിലൂടെ കുടുംബത്തോടുള്ള ബാധ്യത നിർവഹിക്കുന്ന സ്ത്രീകളോട് വിവേചനം പാടില്ല. കുട്ടിയുടെ സംരക്ഷണത്തിനും ശ്രദ്ധക്കും വേണ്ടി അനിവാര്യമായ അവധിയെടുക്കുന്ന അമ്മയായ ജീവനക്കാരിക്കെതിരെ തൊഴിലുടമക്ക് അച്ചടക്കനടപടി സാധ്യമല്ല. കുട്ടികളോടുള്ള കടമ നിർവഹിക്കാൻ ഏതെങ്കിലും കാരണത്താൽ ജോലിക്ക് ഹാജരാകാനാവുന്നില്ലെങ്കിൽ അവരുടെ വ്യക്തിത്വത്തെ അമ്മ എന്ന നിലയിൽ കണ്ട് തൊഴിലുടമ സംരക്ഷിക്കണം. അല്ലാത്തപക്ഷം മാതാവി​െൻറ അന്തസ്സിനോടുള്ള ഏറ്റുമുട്ടലായി മാറുമത്. മാതൃത്വം വേണോ തൊഴിൽ വേണോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പിന് ഒരു അമ്മയെ നിർബന്ധിക്കാനാവില്ല. കുടുംബപരമായ ബാധ്യത നിർവഹിക്കുന്നതി​െൻറ പേരിൽ ജോലിക്ക് ഹാജരാകാത്തതിന് ഉണ്ടാകാവുന്ന നടപടികൾ ഭയന്ന് സ്വന്തം അന്തസ്സ് അടിയറവെക്കാൻ ഒരു ജീവനക്കാരിയും തയാറാവുമെന്ന് കരുതാനാവില്ലെന്നും ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.