ആ കാഴ്​ച മറക്കാനാകാതെ സുബ്രഹ്​മണ്യൻ

മലപ്പുറം: ജലോപരിതലത്തിൽനിന്ന് ഒരു വിരലിനും മുകളിൽ മാത്രമാണ് മുങ്ങിയ തോണി ഉയർന്ന് നിന്നതെന്ന് ദൃക്സാക്ഷി സുബ്രഹ്മണ്യൻ പറയുന്നു. അപകടം മുൻകൂട്ടി കണ്ട സുബ്രഹ്മണ്യൻ തോണി കരക്കടുപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അത് മുഴുമിപ്പിക്കും മുേമ്പ തോണിയെ ഉലച്ച് കാറ്റെത്തി. കരയിൽനിന്ന് 80 മീറ്റർ അകലത്തിലായിരുന്നു അപ്പോൾ തോണി. കാറ്റിൽ തോണിയിലേക്ക് വെള്ളം കയറി. ഇതോടെ കുട്ടികൾ ബാലൻസ് തെറ്റി മറിഞ്ഞതോടെ തോണി ഉലഞ്ഞ് വെള്ളംകയറി താഴ്ന്നു. കണ്ടുനിന്ന സുബ്രഹ്മണ്യന് നീന്തലറിയില്ലായിരുന്നു. കുറച്ചകലെയുള്ള മീൻപിടിത്തക്കാരൻ ചെറിയ വഞ്ചിയിൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആ വഞ്ചിയും മറിഞ്ഞു. അൽപം കഴിഞ്ഞാണ് കൂടുതൽ പേരെത്തിയത്. അപ്പോഴേക്കും ആറുപേർ മരണത്തി​െൻറ വാതിൽപടിയിലെത്തിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഫാത്തിമക്ക് എന്തിലോ പിടികിട്ടി. രക്ഷകരെത്തും വരെ അതിൽ പിടിച്ചുനിന്നു. 20 വയസ്സുള്ള ഒരു പെൺകുട്ടിയും വേലായുധനും ഒഴികെയുള്ളവരെല്ലാം കുട്ടികളായിരുന്നു. വള്ളം മറിഞ്ഞതോടെ ഇവർ പരിഭ്രാന്തിയിലായി. മിക്കവർക്കും നീന്തലും അറിഞ്ഞിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.