ആദിദേവ്​ മടങ്ങി, കാരുണ്യത്തിന്​ കാത്തുനിൽക്കാതെ

ചങ്ങരംകുളം: വളർച്ചക്കുറവിനെ തുടർന്നുള്ള ചികിത്സക്ക് നാട്ടുകാർ ധനസമാഹരണം നടത്തുന്നതിനിടെയാണ് മാപ്പാലക്കൽ വേലായുധ​െൻറ സഹോദരിപുത്രൻ ആദിദേവിനെ തോണിയപകടത്തിൽ വിധി തട്ടിയെടുത്തത്. നാട്ടുകാരുടെ ഓമനയായ ആദിദേവിനായി പണം കണ്ടെത്തി ആശുപത്രിയിൽനിന്ന് ചികിത്സ പൂർത്തിയാക്കുന്നതിനിടെയാണ് സംഭവം. ദുരന്തമായത് ചെറുതോണിയിലെ യാത്ര ചങ്ങരംകുളം: ദുരന്തം വിളിച്ച് വരുത്തിയത് ചെറിയ തോണിയിലെ യാത്ര. തോണി പായലിൽ കുരുങ്ങിമറിഞ്ഞതോടെ അടിയിൽപെട്ടവർ കയത്തിലേക്ക് ആഴ്ന്നുപോയി. തോണി തലകീഴായി കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞതോടെ രക്ഷപ്പെടാനുള്ള വഴിയടഞ്ഞു. ഇത് അപകടത്തി​െൻറ വ്യാപ്തി കൂട്ടി. ഇടതൂർന്ന പായലിൽ പിടിച്ചാണ് നീന്തൽവശമുള്ള ഫാത്തിമ രക്ഷപ്പെട്ടത്. കായലിലേക്ക് ഇടുങ്ങിയ വഴിയായതിനാൽ പൊന്നാനിയിൽ നിന്നെത്തിയ അഗ്നിശമനസേന അധികൃതർക്ക് അപകടസ്ഥലത്തേക്ക് വേഗത്തിലെത്താൻ സാധിച്ചില്ല. അപകടം നടന്ന കായൽ ഭാഗത്ത് മുമ്പും അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം ഒഴിവാക്കി ചങ്ങരംകുളം: കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ നൽകാൻ സർക്കാർ തീരുമാനിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, മലപ്പുറം എസ്.പി ദേബേഷ് കുമാർ ബെഹ്റ എന്നിവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ട് നൽകാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ ആറിനും എട്ടിനും ഇടയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് നൽകും. ഇൻക്വസ്റ്റിന് ആറ് എസ്.െഎമാരെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.