കൊയിലാണ്ടി: ഊരള്ളൂർ പുതുശ്ശേരിയിൽ വയേവധികയുടെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ മോഷണംപോയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സഹായകമായി. പ്രദേശത്തു കൊലപാതകത്തിനു മുമ്പും ശേഷവും നടന്ന മോഷണം, കുറ്റകൃത്യം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് മൊബൈൽ ഫോൺ കളവുപോയ കാര്യം പൊലീസിെൻറ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന ആളെ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു നടത്തിയ ചോദ്യംചെയ്യലിൽ സുഹൃത്തിെൻറ ബന്ധുവീട്ടിൽനിന്ന് മോഷ്ടിച്ചതാണെന്നു സമ്മതിച്ചു. പിന്നീട് വിശദമായ അന്വേഷണത്തിൽ കൊലപാതക സംഭവങ്ങൾ വെളിപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 17 കാരനായ പ്രതി നൽകിയ മൊഴിയെക്കുറിച്ച് പൊലീസ് പറയുന്നത്: '' നവംബർ ഏഴിന് വൈകീട്ട് ആറിന് പാറക്കുളങ്ങര ഊട്ടേരി റോഡിന് സമീപം നടുവിലക്കണ്ടി താഴേക്കു പോകുന്ന ആളൊഴിഞ്ഞ ഇടവഴിയിൽ വെച്ചാണ് സംഭവം. ഇൗ റോഡിലേക്കു കയറിവന്ന വയോധികയെ പ്രതി ബലംപ്രയോഗിച്ച് ഇടവഴിയിലേക്കു കൊണ്ടുപോയി. പ്രതിരോധിച്ചപ്പോൾ ഇടങ്കാൽവെച്ച് തള്ളിയിട്ടു. മൂക്കും വായും അമർത്തിപ്പിടിച്ചു. ബോധം നഷ്ടപ്പെട്ടപ്പോൾ ശരീരത്തിലെ ആഭരണം പരിശോധിച്ചു. തുടർന്ന് ശരീരത്തിൽ അതിക്രമം കാണിച്ചു. മരിച്ചെന്ന് മനസ്സിലായപ്പോൾ ഓവുപാലത്തിനുള്ളിൽ ഒളിപ്പിച്ചു. വീട്ടിലെത്തിയശേഷം 10 മണിയോടെ പിതാവിനോട് വിവരം പറഞ്ഞു. പ്രകോപിതനായെങ്കിലും മകെൻറ ആവശ്യപ്രകാരം മൃതദേഹം നീക്കംചെയ്യാൻ സഹായിച്ചു. പുലർച്ചെ രണ്ടു മണിക്കുശേഷം കൈതക്കാടും മറ്റും നിറഞ്ഞുകിടക്കുന്ന വയലിെൻറ നടുവിലുള്ള തോട്ടിൽ കൊണ്ടിടുകയും ചെയ്തെന്നാണ് പറഞ്ഞത്''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.