പൊന്മേരി എൽ.പി സ്​കൂളിൽ വിജയാദരം പരിപാടി

ആയഞ്ചേരി: പൊന്മേരി എൽ.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ നടന്ന വിജയാദരം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ചിത്രച്ചുമർ തോടന്നൂർ എ.ഇ.ഒ എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഗായകനും സംഗീത സംവിധായകനുമായ േപ്രംകുമാർ വടകര മുഖ്യാതിഥിയായി. സംഗീത അധ്യാപകൻ ലക്ഷ്മണൻ വില്യാപ്പള്ളി, ചിത്ര ശിൽപ കലാകാരൻ റിജേഷ് സ്വരലയ, തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം, കായിക മേള, ശാസ്ത്രമേള എന്നിവയിൽ വിജയികളായ കുട്ടികൾ എന്നിവരെ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.ടി.കെ. ബാബു അധ്യക്ഷത വഹിച്ചു. ബി.പി.ഒ എടത്തട്ട രാധാകൃഷ്ണൻ, സ്കൂൾ മാനേജർ ചന്ദ്രമതി അമ്മ, കെ.എം. കുഞ്ഞിരാമൻ, രംഗീഷ് കടവത്ത്, പ്രധാനാധ്യാപകൻ ടി. സുരേഷ് ബാബു, എം. സ്മിജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.