കേരളത്തോട്​ പ്രിയം ^ദർഷീൽ സഫാരി

കേരളത്തോട് പ്രിയം -ദർഷീൽ സഫാരി കോഴിക്കോട്: േകരളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് മലയാള സിനിമയിൽ അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് 'താരെ സമീൻ പർ' ഫെയിമും ബോളിവുഡ് താരവുമായ ദർഷീൽ സഫാരി. പീവീസ് പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ പെങ്കടുക്കാനെത്തിയ ദർഷീൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 2011ൽ പ്രിയദർശ​െൻറ 'സൊക്കൊമോനി'ൽ അഭിനയിച്ച തനിക്ക് അവസരം ലഭിച്ചാൽ തീർച്ചയായും കേരളത്തിൽ വരും. 'താരെ സമീൻ പർ' ത​െൻറ അഭിനയ ജീവിതത്തിൽ ഏറെ സ്വാധീനിക്കപ്പെട്ട സിനിമയായിരുന്നു. ഇതിലൂടെ ലഭിച്ച അംഗീകാരങ്ങളും അഭിനന്ദനങ്ങളും കരിയറിലെ ഉയർച്ചക്ക് പ്രധാന പങ്കുവഹിച്ചതായും ദർഷീൽ പറഞ്ഞു. നിരവധി ഡാൻസ് ഷോകളിലും ഹിന്ദി ടെലിവിഷൻ പരമ്പരകളിലും മുംബൈക്കാരനായ ഇൗ ഇരുപതുകാര​െൻറ സാന്നിധ്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.