മലയോരമേഖലയിൽ വൈദ്യസഹായത്തിന്​ മൊബൈൽ ക്ലിനിക്

കോഴിക്കോട്: ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ബെന്നി ആൻഡ് ഷെറി ഫൗണ്ടേഷനും ചേർന്ന് സ​െൻറ് അൽഫോൻസ പാലിയേറ്റിവ് കെയർ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ ആധുനിക മൊബൈൽ ക്ലിനിക് തുടങ്ങുന്നു. ജില്ലയിലെ ഉൾഗ്രാമങ്ങളിൽ മികച്ച വൈദ്യസേവനം സൗജന്യമായി ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ക്ലിനിക്. ജില്ലയിലെ 40 വിദൂരഗ്രാമങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച കൂരാച്ചുണ്ടിലെ സ​െൻറ് തോമസ് പാരിഷ് ഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ മൊബൈൽ ക്ലിനിക് ഉദ്ഘാടനം ചെയ്യും. സ​െൻറ് അൽഫോൻസ പാലിയേറ്റിവ് കെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ ചെയർമാനും താമരശേരി ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും. ഡോ. ആസാദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തും. എല്ലാ മാസവും 40 ഗ്രാമങ്ങളിൽ മൊബൈൽ ക്ലിനിക് സന്ദർശനം നടത്തും. പരിശോധനമുറി, രണ്ട് ഔട്ട്പേഷ്യൻറ് മുറികൾ, രോഗികൾക്ക് കാത്തിരിക്കാനുള്ള സ്ഥലം എന്നിവയാണ് മൊബൈൽ ക്ലിനിക്കിലുള്ളത്. വിദഗ്ധരായ ഫിസിഷ്യന്മാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, മറ്റ് ജീവനക്കാർ എന്നിവരുമായി ഓരോ ദിവസവും രണ്ട് സ്ഥലങ്ങളിൽ രാവിലെ ഒമ്പത് മുതൽ 12 വരെയും ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയും മൊബൈൽ ക്ലിനിക് സന്ദർശനം നടത്തും. ലേബാറട്ടറി, ഇ.സി.ജി, ഫാർമസി, രക്തസമ്മർദപരിശോധന എന്നീ സൗകര്യങ്ങളും ക്ലിനിക്കിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബെന്നി ആൻഡ് ഷെറി ഫൗണ്ടേഷൻ സ്ഥാപകൻ ബെന്നി പുളിക്കേക്കര, സ​െൻറ് അൽഫോൻസ പാലിയേറ്റിവ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.