കോഴിക്കോട്: വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ ലഹരിഗുളിക വിൽപന നടത്തുന്ന യുവാവ് പിടിയിൽ. കോവൂർ സ്വദേശി അതുൽഹരിയെയാണ്(19) 200 മില്ലിഗ്രാം നൈട്രോസെപ്പാം ലഹരിഗുളികകളുമായി ദേവഗിരി സാവിയോ സ്കൂളിനടുത്തുവെച്ച് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ എ.ജെ. ബാബുവിെൻറ നേതൃത്വത്തിലുള്ള ആൻറി ഗുണ്ടാ സ്ക്വാഡ് നടത്തിയ അന്വേഷണത്തിെൻറ ഭാഗമായാണ് ഇയാൾ പിടിയിലായത്. മുമ്പ് ഇതേ ലഹരിമരുന്നുകളുടെ വിൽപനയുമായി ബന്ധപ്പെട്ട് പിടിയിലായശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും അവ വിൽപന നടത്തുകയായിരുന്നു. മേനാരോഗികളിൽ ചികിത്സക്കായി ഉപയോഗിക്കുന്ന നൈട്രോസെപ്പാം ഹിപ്നോട്ടിക് ഡ്രഗ് ആണ്. ഇത്തരം ഗുളികകളുടെ അമിത ഉപയോഗം തലച്ചോറിലും ശ്വാസകോശത്തിലും മറ്റും അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങളുണ്ട്. ഇവ അമിത ഉറക്കം, തലവേദന, മറവി തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കൂടുതൽ സമയം നീണ്ടുനിൽക്കുന്ന ലഹരിയും താരതമ്യേന മറ്റ് ലഹരി മരുന്നുകളെ അപേക്ഷിച്ചുള്ള വിലക്കുറവുമാണ് വിദ്യാർഥികളെയും യുവാക്കളെയും ഇതിലേക്ക് ആകർഷിക്കുന്നത്. മെഡിക്കൽകോളജ് പൊലീസ് സ്റ്റേഷൻ എസ്.െഎ. കാർത്തികേയൻ, സിവിൽ പൊലീസ് ഒാഫിസർമാരായ സജീവ്, ബൈജു, ഹോംഗാർഡ് ദേവദാസൻ, ആൻറി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ ജോതേൻ, നവീൻ, ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.