കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിെൻറയും സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെയും നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തോടനുബന്ധിച്ച് സ്മൃതി യാത്രകൾ സംഘടിപ്പിച്ചു. എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ നടന്ന എസ്.കെ. പൊറ്റെക്കാട്ട് സ്മൃതിയാത്രയുടെ ജില്ലതല ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ മീര ദർശക് അധ്യക്ഷത വഹിച്ചു. എസ്.കെയുടെ സ്മൃതിക്ക് മുമ്പിൽ മേയർ തോട്ടത്തിൽ രവീന്ദ്രനും എസ്.കെ. പൊറ്റെക്കാട്ടിെൻറ മകളായ സുമിത്ര ജയപ്രകാശും പുഷ്പാർച്ചന നടത്തി. ജില്ല പഞ്ചായത്ത് മെംബർ അഹമ്മദ് പുന്നയ്ക്കൽ, കോർപറേഷൻ കൗൺസിലർമാരായ എം. സലീന, എം.എം. ലത, എസ്.കെ. സാംസ്കാരിക നിലയം സെക്രട്ടറി പി.എം.എ പണിക്കർ, സ്മൃതിയാത്ര സംഘാടകസമിതി ജോയിൻറ് കൺവീനർമാരായ സി. ഗോവിന്ദൻ, കെ. സുബിത, കെ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട്: സ്പെഷൽ സമ്മറി റിവിഷൻ-2018 നോടനുബന്ധിച്ച് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിെൻറ ഭാഗമായി കോഴിക്കോട് താലൂക്കിന് കീഴിൽ വരുന്ന -എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലെ മുഴുവൻ ബൂത്തുകളിലെയും മരിച്ചവർ, നിലവിലെ ബൂത്തിൽനിന്ന് താമസം മാറിപ്പോയവർ എന്നിവരെ വോട്ടർപ്പട്ടികയിൽനിന്നു നീക്കം ചെയ്യാനായി മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുവിവരങ്ങളടങ്ങിയ ബൂത്ത് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് താലൂക്ക് ഓഫിസിലെയും വില്ലേജ് ഓഫിസുകളിലെയും നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിച്ചു. സമ്മതിദായകർ ലിസ്റ്റ് പരിശോധിച്ച് ആക്ഷേപങ്ങൾ ഡിസംബർ 28ന് 11നകം സിവിൽസ്റ്റേഷനിലുള്ള കോഴിക്കോട് താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ രേഖകൾ സഹിതം അറിയിക്കണം. അല്ലാത്തപക്ഷം അന്തിമ വോട്ടർപ്പട്ടികയിൽനിന്ന് ലിസ്റ്റിലുൾപ്പെട്ട പേരുകൾ ഒഴിവാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.