കക്കോടി: ലോകോത്തര നിലവാരത്തിലേക്കുയർന്ന മലബാറിലെ പ്രഥമ വിദ്യാലയമായ പീവീസ് സ്കൂളിെൻറ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. അണ്ടിക്കോട് മിയാമി കൺവെൻഷൻ സെൻററിൽ നടന്ന ആഘോഷപരിപാടി കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രാചീനകാലത്ത് മതമുണ്ടായിരുന്നില്ലെന്നും ഉപനിഷദ്കാലെത്ത ഋഷിമാർ മതത്തിൽപെട്ടവരായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതസ്ഥർക്കുമായി ലോകോത്തര നിലവാരമുള്ള സ്കൂൾ ആരംഭിക്കണമെന്ന ആഗ്രഹമാണ് പീവീസ് സ്കൂളിന് തുടക്കംകുറിച്ചതെന്ന് അധ്യക്ഷത വഹിച്ച രാജ്യസഭാംഗവും സ്കൂൾ ചെയർമാനുമായ പി.വി. അബ്ദുൽ വഹാബ് പറഞ്ഞു. സിജി സ്ഥാപകൻ ഡോ. കെ.എം. അബൂബക്കെറ അച്ചീവ്മെൻറ് അവാർഡ് നൽകി ചടങ്ങിൽ ടി. പത്മനാഭൻ ആദരിച്ചു. ബോളിവുഡ് താരം ദർശിൽ സഫാരി മുഖ്യാതിഥിയായി. മാധ്യമം അസോസിയേറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അശ്റഫ്, പ്രഫ. ടി.വി. പ്രകാശ്, നല്ലഭാഷ അവാർഡ് ജേത്രി ഹിമാദ്രി, സ്കൂൾ മുൻ പ്രിൻസിപ്പൽമാരായ ടി. ബാലകൃഷ്ണൻ, ഡോ. പി.കെ. പക്രുട്ടി, പ്രഫ. പി.കെ. നൂറുദ്ദീൻ, സ്കൂൾ പ്രഥമവിദ്യാർഥിനി വി. നമിത എന്നിവരെ പി.വി. അബ്ദുൽ വഹാബ്, പി.കെ. അഹമ്മദ് എന്നിവർ ചടങ്ങിൽ ആദരിച്ചു. മികച്ച വിജയം നേടിയവരെ ജാബർ അബ്ദുൽ വഹാബ്, പി.വി. അലി മുബാറക്, അജ്മൽ അബ്ദുൽ വഹാബ്, പ്രഫ. കുഞ്ഞിമുഹമ്മദ് എന്നിവർ ആദരിച്ചു. സ്കൂൾ ലീഡർ അഹ്മെർ ഗൽറെസ് സ്വാഗതവും വിദ്യാർഥിനി ജഫ്രിയ മറിയം നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു. രജത ജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.