പേരാമ്പ്ര: പുരാണേതിഹാസങ്ങളും ദേവസങ്കൽപങ്ങളും മാത്രമല്ല, സമകാലിക സാമൂഹിക വിഷയങ്ങളും ചുമർചിത്രകലക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് രമേശ് കോവുമ്മൽ എന്ന ചിത്രകാരൻ. പുരാണ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ചണ്ഡാലഭിക്ഷുകി, പ്രണയം, നെൽകൃഷി ആസ്പദമാക്കിയുള്ള ചിത്രം എന്നിങ്ങനെ രചിച്ച് ചുമർചിത്ര കലയിൽ തേൻറതായ ശൈലി രൂപപ്പെടുത്തിയെടുക്കുകയാണ് ഇദ്ദേഹം. അരിക്കുളം കുരുടിമുക്ക് സ്വദേശിയായ രമേശ് ചുമർചിത്ര ശൈലിയിൽ കാൻവാസിൽ അക്രിലിക് നിറങ്ങൾ ഉപയോഗിച്ചാണ് പെയിൻറിങ് ചെയ്യുന്നത്. ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിൻറിങ്ങിൽനിന്ന് ഡിപ്ലോമ കഴിഞ്ഞതിനുശേഷം ഇന്ത്യയിലെ പല സ്ഥലങ്ങളിലും നിരവധി പെയിൻറിങ്ങുകൾ ചെയ്തിട്ടുണ്ട്. ബംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, ഹൈദരാബാദ്, ഗുണ്ടൂർ, മുംബൈ, നാഗ്പൂർ, ദൗറംഗാബാദ്, ജൽഗോൺ തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും പെയിൻറിങ് ചെയ്തിട്ടുണ്ട്. കേരളത്തിൽ കുമരകം ലേക് റിസോർട്ട്, എറണാകുളം അമൃത ഹോസ്പിറ്റൽ, കുമാരനെല്ലൂർ ദേവീക്ഷേത്രം തുടങ്ങിയ നിരവധി സ്ഥലങ്ങളിലും രമേശിെൻറ കരസ്പർശമുണ്ട്. നാഗ്പൂർ എം.പിയായിരുന്ന വിജയ് ദർഡയുടെ വീട്ടിലും രമേശ് പെയിൻറിങ് ചെയ്തിട്ടുണ്ട്. ഋഷിവംശം സിനിമയിലും തെൻറ സാന്നിധ്യമറിയിച്ചിരുന്നു ഈ കലാകാരൻ. കൂടാതെ, വിവിധ സ്ഥലങ്ങളിലായി ക്യാമ്പുകളിലും ഗ്രൂപ് എക്സിബിഷനിലും പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് ആർട്ട് ഗാലറിയിൽ ഡിസംബർ 26 മുതൽ 31 വരെ നടക്കുന്ന സോളോ എക്സിബിഷെൻറ ഒരുക്കത്തിലാണ് ഈ കലാകാരൻ. ചുമർചിത്രകലയെ പരമാവധി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. അധ്യാപികയായ ഭാര്യ ഷൈജയും മക്കളായ അനിരുദ്ധ്, അനുനന്ദ എന്നിവരും ഇദ്ദേഹത്തിന്ന് പൂർണപിന്തുണ നൽകുന്നു. അച്ഛെൻറ പാത പിന്തുടർന്ന് പത്താം ക്ലാസുകാരനായ അനിരുദ്ധും ചിത്രകലയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.