പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുവേണ്ടി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് മെംബർ കെ.കെ. മൂസ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി. വാസന്തി അധ്യക്ഷത വഹിച്ചു. ഷിജി കൊട്ടാറക്കൽ, വി.കെ. അജിത, എടവന സുരേന്ദ്രൻ, പി.എം. റഷീദ്, പ്രിൻസിപ്പൽ സി. അബ്ദുറഹ്മാൻ, പി. രാഘവൻ, കെ.എം. അബ്ദുൽ വഹാബ്, സി. ഇബ്രാഹിം, പി. ജലീൽ, കെ. അഷറഫ്, എ.പി. അസീസ് എന്നിവർ സംസാരിച്ചു. കെ.എം. നസീർ പദ്ധതി വിശദീകരിച്ചു. വി.എം. അഷറഫ് നന്ദി പറഞ്ഞു. പി. ജലീൽ, പി.പി. അബ്ദുറഹ്മാൻ, ടി. ശ്രീധരൻ, പി.എം. ബഷീർ, ടി.പി. അബുൽ അസീസ് എന്നിവർ നേതൃത്വം നൽകി. ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു പേരാമ്പ്ര: പാലേരി സംയുക്ത മഹല്ല് സമിതി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസ് പുറത്തിറക്കി. പാലേരി മദ്റസ പരിസരത്ത് നടന്ന ചടങ്ങിൽ സി.എസ്.കെ തങ്ങൾ, തുറക്കൽ അഹമ്മദ് മുസ്ലിയാർക്ക് താക്കോൽ നൽകി ഉദ്‌ഘാടനം നിർവഹിച്ചു. കെ. സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. പുറവൂർ ഉസ്താദ് പ്രാർഥന നിർവഹിച്ചു. അഹമ്മദ് മൗലവി ഉദ്ബോധന പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. വിജയൻ, എൻ.സി. അബ്ദുറഹ്മാൻ, പാറേമ്മൽ അബ്ദുല്ല, മാവിലാട്ട് അമ്മദ് ഹാജി, ഒ.ടി. ബഷീർ, ഇ. ജാഫർ, പാളയാട്ട് ബഷീർ, സയ്യിദ് അലി തങ്ങൾ, കെ.സി. ഇസ്മായിൽ, ശിഹാബ് കന്നാട്ടി, ടി.പി. അമ്മദ് ഹാജി, എം. മൂസ മാസ്റ്റർ, മംഗലശ്ശേരി അബ്ദുല്ല, എ.പി. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.