മേപ്പയൂർ കോഓപറേറ്റിവ് ടൗൺബാങ്ക്: കൂവല ശ്രീധരൻ പ്രസിഡൻറ്​

മേപ്പയൂർ: മേപ്പയൂർ കോഓപറേറ്റിവ് ടൗൺ ബാങ്ക് ഭരണസമിതിയെ െഎകകണ്ഠ്യേന തിരത്തെടുത്തു. 11 അംഗ ഭരണസമിതിയിൽ സി.പി.എം ഏഴ്, ജനതാദൾ-യു രണ്ട്, സി.പി.ഐ ഒന്ന്, എൻ.സി.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കൂവല ശ്രീധരനെ പ്രസിഡൻറായും സൗത്ത് ലോക്കൽ കമ്മിറ്റി അംഗം വടക്കയിൽ മോഹനനെ വൈസ് പ്രസിഡൻറായും തിരഞ്ഞെടുത്തു. ലൈംഗികപീഡനം: പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം -ബി.ജെ.പി മേപ്പയൂർ: ഗവ. ഹൈസ്കൂളിൽ വിദ്യാർഥി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. യോഗത്തിൽ രാജീവൻ ആയിടത്തിൽ അധ്യക്ഷത വഹിച്ചു. ബൈജു കൊളോറോത്ത് സ്വാഗതം പറഞ്ഞു. കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി കെ.കെ. രജീഷ്, സുരേഷ് കണ്ടോത്ത്, പുളിക്കൂൽ ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.