ആശയങ്ങൾകൊണ്ട് സമൂഹത്തിനു വെളിച്ചം പകരുന്നവരാണ് കലാകാരന്മാർ -മന്ത്രി തിലോത്തമൻ കൊയിലാണ്ടി: നവീന ചിന്തകൾ കൊണ്ടും ആശയങ്ങൾ കൊണ്ടും സമൂഹത്തിനു വെളിച്ചം പകർന്നു മുന്നോട്ടുനയിക്കുന്നവരാണ് കലാകാരന്മാരെന്ന് മന്ത്രി പി. തിലോത്തമൻ. കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ അഞ്ചാം അനുസ്മരണ സമ്മേളനവും പ്രതിഭ അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. രവി അധ്യക്ഷത വഹിച്ചു. എ. ശാന്തകുമാർ മന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. മുൻ എം.എൽ.എ പി. വിശ്വൻ, നഗരസഭ ചെയർമാൻ കെ. സത്യൻ, ടി.വി. ബാലൻ, എം. നാരായണൻ, വായനാരി വിനോദ്, എം.പി. ശിവാനന്ദൻ, സി. സത്യചന്ദ്രൻ, സി. രമേശ്, കെ.കെ. സുധാകരൻ, ഇ.കെ. അജിത്, എസ്. സുനിൽ മോഹൻ, എ. ശാന്തകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.