സ്വർണമെഡൽ വിതരണം ഇന്ന്

കോഴിക്കോട്: 2017 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്വർണമെഡൽ വിതരണം ശനിയാഴ്ച 11.30ന് വടകര മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. മന്ത്രി എ.കെ. ബാലൻ പരിപാടി ഉദ്ഘാടനം ചെയ്ത് സ്വർണമെഡലുകൾ വിതരണം ചെയ്യും. സി.കെ. നാണു എം.എൽ.എ അധ്യക്ഷത വഹിക്കും. പട്ടികജാതി വികസന വകുപ്പ് അഡീഷനൽ ഡയറക്ടർ എം.എൻ. ദിവാകരൻ, വടകര മുനിസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഗതാഗത നിയന്ത്രണം കോഴിക്കോട്: എകരൂർ-കാക്കൂർ റോഡിൽ ഉപരിതല പുതുക്കൽ പ്രവൃത്തി നടക്കുന്നതിനാൽ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ഇന്നു മുതൽ പ്രവൃത്തി തീരുന്നതുവരെ ബാലുശ്ശേരി -വട്ടോളി-കപ്പുറം- ഇയ്യാട് റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.