പയ്യോളി: സന്ദർശകരുടെ മനസ്സിൽ കരവിരുതിെൻറ വിസ്മയം തീർക്കുന്ന അന്താരാഷ്ട്ര കരകൗശല മേളക്ക് സർഗാലയയിൽ വർണാഭമായ തുടക്കമായി. 27 സംസ്ഥാനങ്ങളിൽനിന്നും നാല് വിദേശ രാജ്യങ്ങളിൽനിന്നുമുള്ള കരകൗശല പ്രതിഭകളും മേളയിലെ സായാഹ്നങ്ങളിൽ കലാവിരുന്നൊരുക്കാൻ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരും എത്തിയതോടെ സർഗാലയ കലാഗ്രാമം വ്യാഴാഴ്ച മുതൽ ഉത്സവ അന്തരീക്ഷത്തിലായിരുന്നു. ജനുവരി എട്ടുവരെ നീളുന്ന മേളയിൽ സൗത്ത് ആഫ്രിക്ക, യുഗാണ്ട, നേപ്പാൾ, ശ്രീലങ്ക എന്നീ വിദേശ രാജ്യങ്ങളിൽനിന്നുള്ള കരകൗശല വിദഗ്ധർ ഒരുക്കുന്ന പവലിയൻ സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാവും. മറ്റു വർഷങ്ങളിൽ നടന്ന മേളകളിൽനിന്നും വ്യത്യസ്തമായി ഏഴാമത് അന്താരാഷ്ട്ര മേളയിൽ കൈത്തറി, കൗരകൗശല, കളരി ഗ്രാമങ്ങൾ, സന്ദർശകർക്ക് വേറിട്ട അനുഭവമാകും. ഇൗ 'ഗ്രാമ'ങ്ങളിൽ കരകൗശല വിദഗ്ധരുടെ തത്സമയ നിർമാണവും പ്രദർശനവും വിൽപനയും നടക്കും. എല്ലാദിവസവും വൈകുന്നേരങ്ങളിൽ സൗത്ത് േസാൺ കൾചറൽ സെൻറർ തഞ്ചാവൂർ ഒരുക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുമുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങളും നൃത്തനൃത്യങ്ങളും മുഖ്യവേദിയിൽ അരങ്ങേറും. പോളോഗ്രാഫിക് ഫിലിം ഷോയും ഇൗ വർഷത്തെ പ്രത്യേകതയാവും. സന്ദർശകർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രാഫിക് തടസ്സം ഒഴിവാക്കാൻ പ്രേത്യക പാർക്കിങ് സൗകര്യവും വളൻറിയർ ശൃംഖലയും തയാറായിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും സർഗാലയയിലേക്ക് വരുന്ന വാഹനങ്ങൾ പയ്യോളി ടൗണിൽനിന്നും തിരിഞ്ഞ് രണ്ടാംഗേറ്റിലൂടെ കോട്ടക്കൽ ജങ്ഷൻ വഴി എത്തണം. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുടെ ഗതാഗതതടസ്സം ഒഴിവാക്കാൻ പൊലീസുമായി സഹകരിച്ച് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അനുശോചിച്ചു കോഴിക്കോട്: നന്മണ്ട കുമാരംെപായിൽ 247ാം നമ്പർ റേഷൻകട നടത്തിയിരുന്ന രാഘവൻ നമ്പ്യാരുടെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ് വി.വി. രാജൻ നായർ അധ്യക്ഷത വഹിച്ചു. എം.എം. സൈനുദ്ദീൻ, ഉണ്ണി കാരകുന്ന്, എൻ. അഖിലേഷ്, ടി. ജഗന്നിവാസൻ, സി.ജെ. മത്തായി, ഇരിങ്ങണ്ണൂർ ബാബു, കുേട്ടാത്ത് ബാബു, ടി.വി. നാരായണൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.