പേരാമ്പ്ര പഞ്ചായത്തിലേക്കു വേണ്ട തൈകൾ അവർ തന്നെ ഉണ്ടാക്കും

പേരാമ്പ്ര: അടുത്തവർഷത്തെ പരിസ്ഥിതി ദിനത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്യുക പഞ്ചായത്ത് നേതൃത്വത്തിൽ ഉൽപാദിപ്പിച്ച തൈകളായിരിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 11ലാണ് കാർഷിക നഴ്സറി ആരംഭിക്കുന്നത്. പേര, വേപ്പ്, മുരിങ്ങ, കൂവളം, ഒങ്ങ്, കണിക്കൊന്ന, സപ്പോട്ട തുടങ്ങിയ തൈകളാണ് ഉൽപാദിപ്പിക്കുന്നത്. 20,000 തൈകളാണ് ഈ വർഷം ഉൽപാദിപ്പിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. കെ. ജ്യോതി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ പുത്തൻപുരയിൽ, ഗോപി മരുതോറ, അഖില, ആർ. ശ്രുതി, വി.കെ. നാരായണൻ, അനീഷ ഷംസാദ്, ബാലൻ, ടി. പുഷ്പ, പത്മനാഭൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.